കൊടി സ്ഥാപിക്കുന്നതിനെചൊല്ലി തർക്കം; യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ബി.ജെ.പി എസ്.എഫ്.ഐ സംഘര്‍ഷം

കൊടി സ്ഥാപിക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ബി.ജെ.പി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ നാളെ തലസ്ഥാനത്ത് എത്തുന്നതോട് അനുബന്ധിച്ച് കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം,
കൊടി സ്ഥാപിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുണ്ടായിരുന്ന .എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണ് നേരിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തിയതിനാല്‍ സംഘര്‍ഷം അക്രമത്തിലേക്ക് നീങ്ങുന്നത് തടയാനായി. ബി.ജെ.പി, എസ്.എഫ്..ഐ പ്രവര്‍ത്തകരെ പൊലീസ് സംഭവ സ്ഥലത്തുനിന്ന് നീക്കി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവ സമയത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
https://www.facebook.com/Malayalivartha























