നേരറിഞ്ഞ് സിബിഐ... ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്ന് ആണയിട്ട കലാഭവന്‍ സോബിക്ക് സിബിഐ വക എട്ടിന്റെ പണി; ബാലഭാസ്‌കറിന്റെ അപകടമരണം തന്നെയെന്ന് സി.ബി.ഐ.; കലാഭവന്‍ സോബി പറഞ്ഞത് കളവ്; കലാഭവന്‍ സോബിക്ക് കുരുക്ക് മുറുകുന്നു

ബാലഭാസ്‌കറിന്റെ മരണം മലയാളികളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമായിരിക്കാമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇത് കലാഭവന്‍ സോബി ഏറ്റെടുത്തതോടെയാണ് വലിയ ട്വിസ്റ്റുണ്ടായത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് വരെ പങ്കെന്ന കഥകളുണ്ടായി. എന്തിന് സ്വപ്ന സുരേഷിനെ വരെ അതിലേക്ക് വലിച്ചിഴച്ചു. അതോടെ സിബിഐ വരിയകയും സിബിഐ വലിയ ട്വിസ്റ്റുണ്ടാക്കുകയും ചെയ്തു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ച് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി നല്‍കിയ മൊഴികളൊന്നും വിശ്വസനീയമല്ലെന്ന് സി.ബി.ഐ. അപകടം നടന്ന് ഏറെക്കഴിഞ്ഞശേഷം ഈ സ്ഥലത്തുകൂടി സോബി പോയിട്ടുണ്ട്. അല്ലാതെ അപകടത്തിനു സാക്ഷിയല്ല. അപകടത്തിനു തൊട്ടുമുമ്പ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ആക്രമിക്കുന്നതു കണ്ടുവെന്നു പറഞ്ഞതും തെറ്റാണ്. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സി.ബി.ഐ. പറയുന്നു.
അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു സോബിയുടെ ആരോപണം. സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയെ അപകടസ്ഥലത്ത് കണ്ടുവെന്നും സോബി പറഞ്ഞിരുന്നു. എന്നാല്‍, ശാസ്ത്രീയമായ അന്വേഷണത്തിലും നുണപരിശോധനയിലും ഇതെല്ലാം കളവാണെന്നു സി.ബി.ഐ. കണ്ടെത്തി. അപകടത്തിനു തൊട്ടുപിന്നാലെ െ്രെഡവറെ ഫോണ്‍ ചെയ്‌തെന്നായിരുന്നു സോബിയുടെ മൊഴി. എന്നാല്‍, ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍, അപകടത്തിന് രണ്ടു മണിക്കൂറിനുശേഷമാണ് സോബി െ്രെഡവറെ വിളിച്ചതെന്നു സ്ഥിരീകരിച്ചു. സോബി പറഞ്ഞ പ്രതി അപകടം നടന്ന സമയം ബെംഗളൂരുവിലായിരുന്നു.
ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിച്ചുവെന്നു സോബി പറയുന്ന പെട്രോള്‍ പമ്പില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ല. വാഹനാപകടത്തില്‍ ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നെങ്കിലും ഇതിനു ശക്തിപകര്‍ന്നത് സോബിയുടെ വെളിപ്പെടുത്തലുകളായിരുന്നു. അതാണ് സിബിഐ പൊളിച്ചടുക്കിയത്.
അപകടത്തെ തുടര്‍ന്നാണ് മരണമുണ്ടായതെന്നും അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, അപകടത്തിന് മുന്‍പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും സി ബി ഐ തീരുമാനിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ 132 സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും 100 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ചു. സി ബി ഐ ഡി വൈ എസ് പി അനന്തകൃഷ്ണനാണ് കുറ്റപത്രം സമര്‍പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ രീതിയിലായിരുന്നു.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്.
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരിച്ചു. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha























