ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ വന്ന് പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചിരുന്ന മൈസൂരു സ്വദേശികളുടെ സത്യസന്ധതയ്ക്കു മുന്നില്‍ വീട്ടുകാരും നാടുമുഴുവനും നമിച്ചു, സംഭവമിങ്ങനെ...

ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ വന്ന് പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചിരുന്ന മൈസൂരു സ്വദേശികളുടെ സത്യസന്ധതയ്ക്കു മുന്നില്‍ വീട്ടുകാരും നാടുമുഴുവനും നമിച്ചു, സംഭവമിങ്ങനെ...
കുനിങ്ങാടിലെ ഒരു വീട്ടില്‍നിന്ന് ശേഖരിച്ച പഴയ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങളുമായി അവര്‍ തിരിച്ച് ബസ് കയറി. കുനിങ്ങാടിലെ കുന്നോത്ത് താഴകുനി രാജന്റെ വീട്ടിലേക്ക്...ആ സത്യസന്ധതയ്ക്കു മുന്നില്‍ രാജനും ഭാര്യ രജിതയും മാത്രമല്ല നാടു മുഴുവന്‍ നമിച്ചു...
മൈസൂരുവിലെ എസ്.എസ്. മനോജ് സേവാശ്രം ട്രസ്റ്റിന്റെ പ്രവര്‍ത്തകരാണ് സുനിലും തുക്കാറാമും. രണ്ടുപേരും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ വന്ന് പഴയ വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നവരാണ് . തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ രാജന്റെ വീട്ടിലെത്തിയത്. ഭാര്യ രജിത വീട്ടിലുണ്ടായിരുന്നു. പഴയ വസ്ത്രം ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ രണ്ടു ഷര്‍ട്ടും രണ്ടു മുണ്ടും നല്‍കി.
ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ രജിത തന്റെ സ്വര്‍ണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു. രണ്ടും കൂടി രണ്ടര പവന്‍ വരും. സുനിലും തുക്കാറാമും ഇതുമായി മടങ്ങുകയും ചെയ്തു. വൈകീട്ടാണ് താന്‍ ആഭരണം അഴിച്ചുവെച്ച ഷര്‍ട്ടാണ് നല്‍കിയതെന്ന് ഓര്‍മവന്നത്.
വന്നവരെക്കുറിച്ച് ഒരു വിവരവുമില്ല. മൈസൂരു സ്വദേശികള്‍ മാത്രമാണെന്നാണ് ആകെ അറിയാവുന്നത്. ഭര്‍ത്താവും മറ്റും ചേര്‍ന്ന് നാദാപുരം പോലീസില്‍ പരാതിയും നല്‍കി. സ്വര്‍ണം നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ചിരിക്കെയാണ് സുനിലും തുക്കാറാമും ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് കയറിവരുന്നത്. മാലയും മോതിരവും അവര്‍ സന്തോഷത്തോടെ രജിതയ്ക്ക് കൈമാറി.
രാത്രി മുറിയിലെത്തി കിട്ടിയ വസ്ത്രങ്ങള്‍ മടക്കിവെക്കുന്നതിനിടെയാണ് ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ സ്വര്‍ണം കണ്ടത്. അത് രജിത നല്‍കിയ ഷര്‍ട്ടാണെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. പഴയ വസ്ത്രമാണ് ചോദിച്ചതെങ്കിലും രജിത നല്‍കിയത് അധികം ഉപയോഗിക്കാത്ത ഷര്‍ട്ടാണ്.ഇക്കാര്യം ഇവര്‍ ശ്രദ്ധിച്ചിരുന്നു.
ഇന്നലെ രാവിലെതന്നെ ബസ് കയറി നേരെ കുനിങ്ങാടിലെത്തി. സേവനമാണ് തങ്ങളുടെ ദൗത്യമെന്നും ഇതിനപ്പുറം ഒന്നും നമ്മള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അവരുടെ ആ നന്മയ്ക്കു മുന്നില്‍ കണ്ണീര്‍ പൊഴിക്കാനല്ലാതെ മറ്റൊന്നും രജിതയ്ക്ക് കഴിഞ്ഞില്ല.
"https://www.facebook.com/Malayalivartha























