മേലാല്‍ കണ്ടുപോകരുത്... ബാലഭാസ്‌കറിന്റെ മരണത്തില്‍ മറ്റൊരു സിബിഐ ആയി അന്വേഷണം നടത്തിയ കലാഭവന്‍ സോബി അവസാനം സിബിഐയുടെ കുരുക്കില്‍ മുറുകി; ബാലഭാസ്‌കറിന്റേത് അപകടമരണം; അര്‍ജുനും സോബിക്കുമെതിരേ കേസ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ട്വിസ്റ്റുണ്ടാക്കാന്‍ ശ്രമിച്ച കലാഭവന്‍ സോബിക്ക് വല്ലാത്തൊരനുഭവമാണ് ഉണ്ടായത്. കേസില്‍ മറ്റൊരു സിബിഐയായി കണ്ടെത്തലുകള്‍ വിളിച്ചു പറഞ്ഞ സോബിയെ അവസാനം സിബിഐ തന്നെ പൊക്കി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു വ്യക്തമാക്കിയാണ് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. അതേസമയം വഴി തെറ്റിച്ചതിന് സോബിക്കെതിരെ കേസെടുക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ രീതിയിലായിരുന്നു. അപകടത്തില്‍പ്പെടുമ്പോള്‍ വാഹനമോടിച്ച അര്‍ജുനെ സി.ബി.ഐ പ്രതിയാക്കി. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് അര്‍ജുനെ പ്രതിയാക്കിയത്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനു കലാഭവന്‍ സോബിക്കെതിരേയും കേസെടുത്തു. സി.ബി.ഐ. ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങവേയാണ് 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും െ്രെഡവര്‍ അര്‍ജുനും പരുക്കേറ്റു.
വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പവും മരണത്തിലെ ദുരൂഹതയ്ക്കു കാരണമായി. അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ്രെഡെവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍ അജിയുടെ മൊഴി. ഫോറന്‍സിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായി.
ഇന്ത്യ കണ്ട ആസൂത്രിത കൊലപാതകം ആയിരിക്കും ബാലഭാസ്‌ക്കറിന്റേത് എന്ന് തുടക്കം മുതല്‍ ആരോപിക്കുന്ന വ്യക്തിയാണ് കലാഭവന്‍ സോബി. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് നേരത്തെ തന്നെ കലാഭവന്‍ സോബി വ്യക്തമാക്കിയിരുന്നു. തനിക്ക് നേരിടേണ്ടി വരുന്ന വധഭീഷണിയുടെ പശ്ചാത്തലത്തില്‍ മൊഴി റെക്കോഡ് ചെയ്യുകയും ചെയ്തു.
എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു, പറയാന്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം തന്നെ വീഡിയോ രൂപത്തില്‍ റെക്കോര്‍ഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിന്‍ സിസ്റ്റര്‍ പ്രിയ വേണുഗോപാലിനെയും എന്റെ അഭിഭാഷകന്‍ രാമന്‍ കര്‍ത്താ സാറിനെയും ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് കലാഭവന്‍ സോബി വ്യക്തമാക്കിയത്. എന്നെക്കൊണ്ട് ശത്രുപക്ഷം മൊഴി നല്‍കിക്കില്ല എന്ന് ഉറപ്പുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്ന് പറഞ്ഞ് ഒരു കോമാളിയുടെ വേഷം കെട്ടിച്ചു. ഇതില്‍ മുഖ്യ പങ്ക് വഹിച്ചത് ഇസ്രയേലില്‍ ജോലിചെയ്യുന്ന കോതമംഗലം സ്വദേശിയാണെന്നും ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നും സോബി പറയുന്നു. ഒരു കോമാളിയായിട്ടാണ് മടങ്ങുന്നതെങ്കിലും ഇന്ത്യ കണ്ട ഏറ്റവും ആസുത്രിതമായ കൊലപാതകമായിരുന്നു ബാലുവിന്റേതെന്ന് ചരിത്രം തെളിയിക്കുമെന്നും ഈയവസരത്തില്‍ താന്‍ പറഞ്ഞ കാര്യം ആരും മറക്കരുത് എന്നും സോബി അഭ്യര്‍ഥിക്കുന്നു.
നേരത്തെ, അപകടസ്ഥലത്തുവെച്ച് താന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായപ്പോള്‍ മാധ്യമങ്ങളില്‍ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് താന്‍ സരിത്തിനെ ഓര്‍മ്മിച്ചെടുതെന്നും സോബി പറഞ്ഞിരുന്നു. ഇങ്ങനെ സോബി പറഞ്ഞ കഥകള്‍ക്കാണ് സിബിഐ വിരാമമിടുന്നത്.
"
https://www.facebook.com/Malayalivartha























