ജാതി മത പ്രീണനത്തിന് മുന്നണികള്‍ മത്സരം... നമ്മള്‍ക്ക് ജാതിയില്ല ഗുരുദേവാ ഞങ്ങളോട് പൊറുക്കണം ജയിക്കാന്‍ എന്തു തറ ജാതിക്കളിയും കളിക്കും

ജാതിയില്ലാത്ത കേരളം' - ജാതി. ചോദിക്കരുത് - പറയരുത് ഈ ആപ്തവാക്യം നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ ഇപ്പോൾ കളം നിറഞ്ഞു നിൽക്കുന്നത് എന്താണ്? ജാതിക്കോമരങ്ങൾ നിറഞ്ഞു നിന്ന് ആടുന്നതല്ലേ? ഇതിന് ആരാണ് ഉത്തരവാദി.
നമ്മൾ മലയാളികൾ എത്രയോ കാലമായി ഊട്ടി വളർത്തി കൊണ്ടിരിക്കുന്ന ഇടതു വലതു മുന്നണികൾ അല്ലേ? കണിച്ചുകുളങ്ങരയിലെ മഹാനും പെരുന്നയിലെ തമ്പുരാനും പാണക്കാട്ടെ തങ്ങളും അല്ലേ രണ്ടു മുന്നണികളുടെയും ആരാധനാമൂർത്തികൾ '_ കേരളത്തിൽ പൊതു തിരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതൽ ജാതി കടന്നു വന്നിട്ടുണ്ടു്-
എന്നാൽ ഇത്രത്തോളം മതാധിഷ് ത മാ യ വർഗ്ഗീയ പ്രീണനം നടത്തി വോട്ടു പിടിക്കാൻ ശ്രമിക്കുന്നത് ഏറ്റവും പാരമ്യത്തിൽ എത്തി നിൽക്കുന്നത് ഈ തെരഞ്ഞെടുപ്പിൽ ആയിരിക്കും. അതിൻ്റെ സൂചനകളാണ് കണ്ടു തുടങ്ങിയിരിക്കുന്നത്.ഈ തെരഞ്ഞെടുപ്പിൽ അത്തരത്തിലുള്ള അഴിഞ്ഞാട്ടം ആണ് നടക്കാൻ പോകുന്നത് - ഇതിൽ എൽ ഡി എഫും യു ഡി എഫും ഒരുപോലെ മത്സരിക്കുകയാണ്.
കണിച്ചുകുളങ്ങരയിലെ മഹാൻ്റെ ക്ഷേത്രത്തിന് സർക്കാർ കോടികളാണ് നൽകിയിരിക്കുന്നത്. അതേ സമയം നിത്യപൂജയക്ക് പോലും വകയില്ലാതെ നിരവധി ക്ഷേത്രങ്ങൾ പട്ടിണിയിൽ കിടക്കുന്നു. ആ ക്ഷേത്രങ്ങങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകാൻ സർക്കാർ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല - യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കാനായിരുന്നല്ലോ വിധി.
എന്നിട്ട് എന്തേ കോടതി വിധി നടപ്പിലാക്കാത്തത്? അവകാശ സംരക്ഷണത്തിനു നിയമനിർമ്മാണം ആവശ്യപ്പെട്ടു യാക്കോബായ സഭ നടത്തുന്ന സത്യാഗ്രഹം ഒരു മാസം പിന്നിട്ടില്ലേ? എന്തേ പിണറായി സഖാവേ ഒത്തുതീർപ്പിൽ എത്തിക്കാത്തത്? നിങ്ങൾ മലക്കം മറിച്ചിൽ അല്ലെ നടത്തി കൊണ്ടിരിക്കുന്നത്. രണ്ടു വിഭാഗക്കാരുടെയും വോട്ട് നിങ്ങൾക്ക് വേണം' അവരെ പ്രീണിപ്പിച്ചു നിർത്തുകയല്ലേ നിങ്ങൾ ചെയ്യുന്നത്? കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല വിഷയത്തിൽ എടുത്ത സർക്കാർ നിലപാട് കേരള ജനത കണ്ടതാണല്ലോ?
2019 ൽ നടന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ ദേഹം വിയർക്കാതെ 19 സീറ്റു നേടിയ കോൺഗ്രസ്സ് ഇക്കുറിയും ആ പേര് പറഞ്ഞ് ജയിക്കാമെന്ന് കരുതിയിരിക്കുകയാണ്. അതിനാണല്ലോ യു ഡി എഫ് അധികാരത്തിൽ വന്നാൽ നിയമനിർമ്മാണം നടത്തും എന്നു പറയുന്നത്.
ശബരിമല വിഷയത്തിൽ യു ഡി എഫിന് ശക്തമായ ഒരു നിലപാട് എടുക്കാൻ കഴിയുന്നില്ല കാര്യങ്ങൾ കൂടുതൽ ശക്തമായി കൊണ്ടു വന്നാൽ ലീഗിൻ്റെ ഭാഗത്ത് നിന്ന് എതിർപ്പ് ഭയന്ന്..കാരണം കോൺഗ്രസ്സ് പാർട്ടി യുടെ ഹൈക്കമാൻഡ് ലീഗ് ആണല്ലോ 'അത് കൊണ്ടല്ലേ പാണക്കാട്ട് പോയതും അവിടെ ലീഗിൻ്റെ തീരുമാനത്തിന് വഴങ്ങി നിൽക്കുന്നതും നിങ്ങൾ എല്ലാവരുംതെരഞ്ഞെടുപ്പ് കാലമാകുമ്പോൾ തെക്കും വടക്കുംനിന്ന് യാത്ര ആരംഭിക്കുമല്ലോ? എന്തിന് വേണ്ടി? മത നേതാക്കളെ കണ്ട് കാലിൽ തൊട്ടു വണങ്ങി പ്രീണനം നടത്തുകയല്ലേ ചെയ്യുന്നത്.? തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കണ്ട് പിണറായി സഖാവ്
കേരളം മുഴുവൻ ജില്ലകൾ കേന്ദ്രീകരിച്ച് പര്യടനം നടത്തിയല്ലോ? എന്തായിരുന്നു ലക്ഷ്യം? മതാ നേതാക്കന്മാരെ കാണുക ഇത് അല്ലായിരുന്നോ? എന്നാൽ സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ള പ്രഗത്ഭരെ കാണാൻ തയ്യാറായോ? ഏതെങ്കിലും ശാസ്ത്രജ്ഞരെ, അല്ലെങ്കിൽ ഇ ശ്രീധരനെപ്പോലുള്ള പ്രതിഭാശാലികളെ '_ അത്തരത്തിലുള്ള പ്രതിഭാശാലികളുമായി കൂടികാഴ്ച നടത്തി ഭാവി കേരളത്തെക്കുറിച്ച് ആലോചിക്കാമായിരുന്നല്ലോ? ചെന്നിത്തലയുടെ യാത്രയും എന്താണ്?
മത നേതാക്കളെ കണ്ട് വേണ്ട തരത്തിൽ പ്രീണിപ്പിക്കുക. ഇതല്ലേ ലക്ഷ്യം. നിങ്ങൾ മാറി ചിന്തിക്കുക - വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനപ്രിയരായ പ്രതിഭാശാലികൾ ഉണ്ടല്ലോ? അവരെ ഇറക്കുക - ഉദാഹരണത്തിന് തിരുവട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ പ്രഗത്ഭരെ ഇറക്കുക. ആ മണ്ഡലത്തിൽ വോട്ടർമാർ വർഗ്ഗീയത കളിക്കില്ല - കഴിവുള്ളവരെ കണ്ടെത്തും' അതല്ലേ വി.കെ.പ്രശാന്തിൻ്റെ വിജയം.
അതല്ലാതെ വർഗീയത വോട്ട് ആക്കാനുള്ള ശ്രമം അല്ലേ നടത്തുന്നത്. വോട്ട് ലക്ഷ്യമിട്ടല്ലേ വർഗീയ പ്രചരണം നടത്തുന്നത്.ഇക്കുറി കേരളം കാണാൻ പോകുന്നത് ഇരുമുന്നണികളും നടത്താൻ പോകുന്ന വർഗീയ പ്രീണനത്തിൻ്റെ കൂത്തരങ്ങ് ആയിരിക്കും. ഇവരുടെ ഇടയിൽ നിന്നു കൊണ്ട് ശ്രീ നാരായണ ഗുരുദേവനോട് നമ്മൾക്ക് മാപ്പു ചോദിക്കാം.
https://www.facebook.com/Malayalivartha























