ഉത്സവ എഴുന്നള്ളിപ്പുകളില്‍ വീണ്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാന്‍ നീക്കം

ഉത്സവ എഴുന്നള്ളിപ്പുകളില്‍ വീണ്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാന്‍ നീക്കം. വെള്ളിയാഴ്ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
എഴുന്നള്ളിപ്പിന് അനുമതി നല്‍കുക എന്നതാണ് യോഗത്തിലെ പ്രധാന അജണ്ട. കേരളത്തിലെ ജീവിച്ചിരിക്കുന്ന നാട്ടാനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശത്തിനെത്തിച്ചപ്പോള്‍ പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിലക്കിലായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 2019 ഫെബ്രുവരിയിലായിരുന്നു സംഭവ നടന്നത്.
2020 മാര്‍ച്ചില്‍ കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രം എഴുന്നള്ളിക്കാന്‍ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിലക്ക് പിന്‍വലിച്ച് എഴുന്നള്ളിപ്പിന് അനുമതി നല്‍കാനാണ് ഇപ്പോഴത്തെ നീക്കം.
https://www.facebook.com/Malayalivartha























