ആഗ്രഹിച്ച് കാത്തിരുന്ന ആ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ഇനി അവനില്ല.... അപകടത്തില്‍ പൊലിഞ്ഞ് പോയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

ആഗ്രഹിച്ച് കാത്തിരുന്ന ആ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ഇനി അവനില്ല.... അപകടത്തില്‍ പൊലിഞ്ഞ് പോയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ.ജന്മനാളിന് മകന് ഏറ്റവും ഇഷ്ടപ്പെട്ട ബൈക്ക് സമ്മാനം നല്‍കാന്‍ കാത്തിരുന്ന അച്ഛനും അമ്മയും കേട്ടത് മകന്റെ വിയോഗ വാര്‍ത്ത.
പിറവം കാരൂര്‍ക്കാവ് വെട്ടിക്കല്‍ റോഡില്‍ പാമ്പ്ര പുളിഞ്ചോട് ജംക്ഷനു സമീപത്തായി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണു മേലരീക്കര കണ്ണുകുഴയ്ക്കല്‍ വിഷ്ണു(21)വിന്റെ മരണം. നാളെയാണ് വിഷ്ണുവിന്റെ പിറന്നാള്‍.
ഐടിസി പഠനത്തിനു ശേഷം കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു വിഷ്ണു. ജോലിക്കായി പോകുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം ഉണ്ടായത്.
റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ടു ബൈക്ക് മറിയുകയായിരുന്നു. സഹോദരി അയനയുടെ വിവാഹം ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു..
https://www.facebook.com/Malayalivartha























