Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരാളുടെ വേദന മനസിലാക്കാൻ കോൺഗ്രസുകാർക്ക് കഴിയും, പ്രധാനമന്ത്രി ഇടതുപക്ഷ വിമുക്ത ഭാരതം എന്നു പറയാറില്ല- രാഹുൽ ഗാന്ധി

05 APRIL 2021 11:28 AM IST
മലയാളി വാര്‍ത്ത

 

ബി.ജെ.പിയെ പോലെ ഇടതുപക്ഷവും കേരളീയർക്കിടയിൽ വിഭാഗീയത വളർത്തി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. 'ഇടതുപക്ഷ സുഹൃത്തുക്കൾ' എന്ന് വിശേപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം.

പ്രവർത്തകരെ ആവേശം കൊള്ളിച്ച റോഡ് ഷോയ്ക്ക് ശേഷം പൂജപ്പുരയിലെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

പ്രധാനമന്ത്രി കോൺഗ്രസ് മുക്തഭാരതം എന്നു പറയാറുണ്ട്. ഒരിക്കലും സി.പി.എം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസ് സർക്കാരുകളെ താഴെ ഇറക്കാൻ സി.ബി.ഐയേയും ഇ.ഡിയേയും ഉപയോഗിക്കുന്ന കേന്ദ്രത്തിന് കോൺഗ്രസിനെ ഇല്ലാതാക്കാനാവില്ല. കോൺഗ്രസ് ഒരു സംഘടനയല്ല.

ഒരു ആശയമാണ്. ഒത്തൊരുമയും പരസ്പര ബഹുമാനവും സ്നേഹവുമാണ് അതിലുള്ളത്.

 

 

 

 

 

 

 

 

 

 

 

 

 

മറ്റൊരാളുടെ വേദന മനസിലാക്കാൻ കോൺഗ്രസുകാർക്ക് കഴിയും. എൽ.ഡി.എഫിനോ ബി.ജെ.പിക്കോ കഴിയില്ല. അവർ വിദ്വേഷവും വെറുപ്പും പരത്തുന്നു. ഒരു സ്ഥാനാർത്ഥിയുടെ ഭർത്താവിനെ 52 തവണ വെട്ടി കൊലപ്പെടുത്തിയത് സി.പി.എമ്മുകാരാണെന്ന്, ടി.പി.ചന്ദ്രശേഖരന്റെ പേരു പറയാതെ രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസുകാരൻ ഒരിക്കലും അതു ചെയ്യില്ല. അവൻ വെട്ടേറ്റു മരിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

 

 

സെക്രട്ടേറിയറ്റിനു മുന്നിൽ യുവതീയുവാക്കൾ മുട്ടുകാലിൽ ഇഴയുന്നത് കണ്ടില്ലെന്ന് നടിക്കാൻ ഒരു യു.ഡി.എഫ് മുഖ്യമന്ത്രിക്കു കഴിയില്ല. അവരെ കേൾക്കാതെ അതുവഴി കടന്നുപോയ മുഖ്യമന്ത്രിയെയാണ് നമ്മൾ കണ്ടത്. ഇന്നൊരു ഓട്ടോറിക്ഷയിൽ കയറി.

ഇന്ധനവില കൂടിയതിനാൽ ജീവിക്കാനാവുന്നില്ലെന്ന് ഓട്ടോക്കാരൻ പറഞ്ഞു. സുഹൃത്തുക്കൾക്കു വേണ്ടി ഇന്ധന വില കൂട്ടിയാണ് ബി ജെ പി വോട്ട് ചോദിക്കുന്നത്. യു.ഡി.എഫ് വന്നാൽ പാവപ്പെട്ട ഒരാൾ പോലും ഉണ്ടാവില്ല. കേരളത്തിൽ ന്യായ് പദ്ധതി തുടങ്ങിയാൽ ഇന്ത്യ മുഴുവൻ വ്യാപിക്കും.

 

 

 

 

 

 

 

 

 

പ്രധാനമന്ത്രിയുടെ പ്രവൃത്തികളിൽ എന്താണ് ഹിന്ദുവിന് ചേർന്നത്? ധാർഷ്ട്യം മാത്രമല്ലേ ഉള്ളൂ. സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ തന്നെ കെ.മുരളീധരന്റെ പ്രചാരണത്തിനു പോകണമെന്ന് നിശ്ചയിച്ചിരുന്നുവെന്ന് മുരളീധരനെ ചേർത്തു നിറുത്തി രാഹുൽ പറഞ്ഞു.

മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ വി.എസ്.ശിവകുമാർ, ഡോ.എസ്.എസ്.ലാൽ, വീണ എസ്. നായർ എന്നിവരും ശശിതരൂർ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്‌ചന്ദ്ര പ്രസാദ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (3 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (31 minutes ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (39 minutes ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (58 minutes ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (1 hour ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (1 hour ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (2 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (2 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (2 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (2 hours ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (10 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (10 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (13 hours ago)

Malayali Vartha Recommends