സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കബറടക്കം ഇന്നുരാവിലെ 10ന് തിരൂർക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
2016ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തോടെയാണ് സമസ്തയുടെ ജനറൽ സെക്രട്ടറിയായത്. കാസർകോട് ഉൾപ്പെടെ നിരവധി മഹല്ലുകളുടെ ഖാസിയും പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പലുമായിരുന്നു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. ഓൾ ഇന്ത്യ പേഴ്സണൽ ലോ ബോർഡ്, മുസ്ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
"
https://www.facebook.com/Malayalivartha


























