കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിലെത്താനാകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമ ശാസ്ത്രജ്ഞൻ ഡോ സി പി രാജേന്ദ്രൻ.
തുരങ്കപാത നിർമ്മാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിനെത്തിയ വിദഗ്ധ സമിതി ഇന്നലെ ഉച്ചയോടെ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. മേഖലയിൽ അശാസ്ത്രീയ നിർമ്മാണം നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുകയും ചെയ്യും.
ദുരന്ത കാരണം കണ്ടെത്തൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികളുടെ വിലയിരുത്തൽ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ അനുമതികൾ പരിശോധിക്കൽ, കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ, നിർമ്മാണ മേഖലയിലെ സുരക്ഷാ വീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതി നടപ്പാക്കൽ എന്നിവ സമിതി പരിശോധിക്കുയും ചെയ്യും. പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെയുള്ള സാങ്കേതിക വശങ്ങളും സമിതി വിലയിരുത്തുമെന്നും സമഗ്ര പഠനത്തിന് ശേഷം അന്തിമ റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും സമിതി അറിയിക്കുകയും ചെയ്തു.
വിദഗ്ധ സമിതി അംഗങ്ങൾ ജില്ലാ കലക്ടർ ഡി ആർ മേഘശ്രീയുമായി ചർച്ച നടത്തിയാണ് മടങ്ങിയത്. ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ മേഖല സമിതി അംഗങ്ങൾ വെള്ളിയാഴ്ച സന്ദർശിക്കും.
ദുരന്തത്തിന്റെ കാരണം കണ്ടെത്തൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തൽ, കേന്ദ്ര പരിസ്ഥിതി- വനം -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ അനുമതികൾ പരിശോധിക്കൽ, കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്നാണ് സമിതി പരിശോധിച്ചത്. തുരങ്കപാത നിർമ്മാണ മേഖലയിലെ സുരക്ഷാ വീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതി നടപ്പാക്കൽ എന്നിവയും സമിതി പരിശോധിക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനകം സമിതി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























