ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍.നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി. തലശ്ശേരി എസ്‌സി, എസ്ടി കോടതിയാണ് അനുമതി നല്‍കിയത്. അതിനിടെ റാം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് റാം കണ്ണൂര്‍ െ്രെകംബ്രാഞ്ച് ഓഫിസിലെത്തിയത്. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് സംഘം കോടതിയുടെ അനുമതിക്ക് കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റാം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്.
നേരത്തെ നടപടിക്രമങ്ങള്‍ പാലിക്കാതെ റാമിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണത്തിനായി ഡിവൈഎസ്പിയെ വിളിപ്പിച്ച കോടതി, സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. അറസ്റ്റിന്റെ കാരണം വാക്കാല്‍ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്നാണ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. റാമിന്റെ ഭാര്യയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തിയത് സംബന്ധിച്ച പുതിയ 'ഗ്രൗണ്ട് ഓഫ് അറസ്റ്റ്' റിപ്പോര്‍ട്ട് കൈമാറിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തുടര്‍ന്ന്, ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള വിശദീകരണം പരിശോധിച്ച ശേഷമാണ് കോടതി അറസ്റ്റിന് അനുമതി നല്‍കിയത്.
അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍. നിതിന്‍ രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി അധ്യാപകന്‍ ഡോ.എം.കെ. റാമിനെയാണ് കോടതി നടപടി ക്രമം പാലിക്കാതെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് വിട്ടയച്ചത്. മൂന്ന് മാസത്തോളമായി ഒളിവിലായിരുന്ന റാം കീഴടങ്ങുന്നതിനായി കണ്ണൂരിലേക്ക് വരുന്നതിനിടെ തിങ്കള്‍ പുലര്‍ച്ചെയാണ് കുടകില്‍ വച്ച് െ്രെകംബ്രാഞ്ച് സംഘം പിടികൂടിയത്. തുടര്‍ന്ന് വൈകിട്ടോടെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയെങ്കിലും അറസ്റ്റ് റദ്ദാക്കിയ കോടതി റാമിനെ വിട്ടയച്ചു.
അറസ്റ്റ് ചെയ്യുമ്പോള്‍, അറസ്റ്റിന്റെ കാരണങ്ങള്‍ എന്താണെന്ന് കൃത്യമായി പ്രതിയെ അറിയിക്കണം. പ്രതിക്ക് അറിയുന്ന ഭാഷയിലായിരിക്കണം ഇതു ചെയ്യേണ്ടത്. എന്നാല്‍ റാമിന്റെ കാര്യത്തില്‍ രണ്ടും ഉണ്ടായില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ റാമിന് മലയാളത്തിലാണ് പൊലീസ് കാരണം കാണിച്ച് നോട്ടിസ് നല്‍കിയത്. ഇതാണ് റാമിന്റെ വക്കീല്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചത്. ഇതോടെ അറസ്റ്റ് റദ്ദാക്കുകയായിരുന്നു. പിന്നാലെ െ്രെകംബ്രാഞ്ചിന് റാമിനെ വിട്ടയയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് അറസ്റ്റിനുള്ള അനുമതിക്കായി കോടതിയില്‍ അപേക്ഷ നല്‍കി. കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതോടെ െ്രെകം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നീക്കം ആരംഭിച്ചു. റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയതിന് ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ ക്രൈംബ്രാഞ്ചിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു.
https://www.facebook.com/Malayalivartha
























