ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

വെമ്പായം ബാറിലെ തീവയ്പില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഇവര്‍ക്കൊപ്പം ബാറില്‍ ഉണ്ടായിരുന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉണ്ടപ്പാറ സ്വദേശി രതീഷ് (43) നെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബാറില്‍ ഉണ്ടായ തീവയ്പ്പില്‍ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ട തട്ടി നവാസ് മന്‍സിലില്‍ നവാസും (35) തീയിട്ട നാട്ടുകാവ് മുണ്ടക്കല്‍ ഹൗസില്‍ അനീഷും (32) മരിച്ചിരുന്നു.
ഞായറാഴ്ച ബാറില്‍ സംഘര്‍ഷം നടക്കുമ്പോള്‍ നവാസ് ഉള്‍പ്പെടുന്ന സംഘത്തില്‍ രതീഷും ഉണ്ടായിരുന്നു. അനീഷും നവാസിന്റെ സംഘവും തമ്മിലുണ്ടായ സംഘര്‍ഷമാണ് തീവയ്പില്‍ കലാശിച്ചത്. ബാറില്‍നിന്ന് പുറത്തുപോയ അനീഷ് പെട്രോള്‍ വാങ്ങി വന്ന് നവാസിനും സംഘത്തിനും നേരെ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ രതീഷിന് പൊള്ളലേറ്റിരുന്നില്ല.
https://www.facebook.com/Malayalivartha


























