വരാപ്പുഴ പാലത്തില്‍നിന്നു പുഴയിലേക്ക് ചാടിയ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി; പത്തൊമ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ

ദേശീയപാതയില്‍ വരാപ്പുഴ പാലത്തില്‍നിന്നു പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ചേരപ്പാടം വലിയപറന്പില്‍ ഷിജുവിന്റെ മകള്‍ റിയ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് റിയ. ഇന്നലെ വൈകിട്ട് പാലത്തിലൂടെ നടന്നു വന്ന യുവതി മധ്യഭാഗത്തെത്തിയതോടെ ചെരുപ്പ് ഊരി വച്ചതിന് ശേഷമാണ് പുഴയിലേക്കു ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എലൂര്‍ ഫയര്‍ ഫോഴ്സും വരാപ്പുഴ പോലീസും നടത്തിയ തെരച്ചിലിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. വരാപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























