Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

ഈ മണ്ഡലത്തിലെ യുവാക്കള്‍ക്ക് വോട്ടിന് വേണ്ടി മദ്യവും പണവും നല്‍കാന്‍ ഒരുക്കമല്ല; അമ്മമാരുടേയും സഹോദരിമാരുടേയും കണ്ണുനീര് വീഴ്ത്തിയിട്ട് ഒരു തിരഞ്ഞെടുപ്പിനേയും ഞാന്‍ നേരിടില്ല; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

05 APRIL 2021 11:26 PM IST
മലയാളി വാര്‍ത്ത

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ദേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചവറ നിയോജക മണ്ഡലം. മുന്‍മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യമാണ് മണ്ഡലത്തെ മാധ്യമങ്ങള്‍ ഉള്‍പ്പടെ ശ്രദ്ധ കേന്ദ്രമാക്കി മാറ്റുന്നത്. മുന്‍ എംഎല്‍എ ആയിരുന്ന വിജയന്‍ പിള്ളയുടെ മകന്‍ സുജിത്ത് വിജയന്‍ പിള്ളയാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി. നാളെ പോളിംഗ് നടക്കാനിരിക്കെ വോട്ടിന് വേണ്ടി മദ്യവും പണവും നല്‍കി ആളുകളെ സ്വാധീനിക്കാന്‍ താന്‍ ഒരുക്കമല്ല എന്ന നിലപാട് വ്യക്തമാക്കി ഷിബു ബേബി ജോണ്‍ പുറത്തിറക്കിയ വീഡിയോയാണ് മണ്ഡലത്തില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. തന്റെ സഹോദരിമാരുടെയും അമ്മമാരുടെയും കണ്ണീര് വീഴ്ത്തിയിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ താനില്ലെന്നാണ് സംശയങ്ങള്‍ക്കിടയില്ലാതെ അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാകുന്നത്.

എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫ് സാരഥി സുജിത്ത് വിജയന്‍ പിള്ളക്ക് വേണ്ടി ടോക്കണ്‍ വെച്ച്‌ മദ്യം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷിബു ബേബി ജോണിന്റെ പ്രതികരണം ചര്‍ച്ചയായിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന് പിന്തുണയറിയിച്ച്‌ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഷിബു ബേബിജോണിന്റ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരേ,

ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു രാവിന്റെ ദൂരം മാത്രം.

ഇരുപത് വര്‍ഷം മുന്‍പ് നിങ്ങള്‍ക്ക് മുന്‍പിലേക്ക് വോട്ട് ചോദിച്ചുകൊണ്ട് വരുമ്ബോള്‍ ഷിബു ബേബി ജോണ്‍ എന്ന ഞാന്‍ എങ്ങനെ ആയിരുന്നൊ അതേ പോലെ തന്നെയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഇന്നും നില്‍ക്കുന്നത്. ഈ കാലയളവില്‍ അധികാരമില്ലാതേയും, ജനപ്രതിനിധി ആയും ഈ നാടിന്റെ വളര്‍ച്ചയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ തൃപ്തനാണ്.

കഴിഞ്ഞ ഇരുപത് കൊല്ലക്കാലം കൊണ്ട് നമുക്ക് പ്രായമായി, നമുക്കൊപ്പമുണ്ടായിരുന്ന പലരും ഇന്ന് നമുക്കൊപ്പമില്ല… അന്ന് പിഞ്ചു കുഞ്ഞുങ്ങളായിരുന്നവര്‍ ഇന്ന് ഈ മണ്ഡലത്തിലെ വോട്ടര്‍മാരായി… കാലമെത്ര മുന്നോട്ടു പോയാലും മാറ്റമില്ലാതെ തുടരുന്നത് ഒന്ന് മാത്രമേയുള്ളൂ… അതെനിക്ക് ഈ നാട്ടുകാരോടുള്ള ഹൃദയബന്ധമാണ്… അതെന്റെ രക്തത്തില്‍ ഉള്ളതാണ്…

എനിക്ക് നിങ്ങള്‍ക്ക് മുന്‍പില്‍ അഭിനയിക്കേണ്ട കാര്യമില്ല, എനിക്കും രണ്ട് ആണ്‍മക്കള്‍ ആണുള്ളത്, ഞാന്‍ ഈ മണ്ഡലത്തിലെ യുവാക്കള്‍ക്ക് വോട്ടിന് വേണ്ടി മദ്യവും പണവും നല്‍കാന്‍ ഒരുക്കമല്ല, ഈ നാട്ടിലെ അമ്മമാരുടേയും സഹോദരിമാരുടേയും കണ്ണുനീര് വീഴ്ത്തിയിട്ട് ഒരു തിരഞ്ഞെടുപ്പിനേയും ഞാന്‍ നേരിടില്ല.

പക്ഷെ ഒരു വാക്ക് ഞാന്‍ തരാം, സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ, മകനെ പോലെ, ഒരു മുതിര്‍ന്ന ചേട്ടനെ പോലെ ഏത് ആവശ്യങ്ങള്‍ക്കും എന്നെ സമീപിക്കാം. വ്യക്തിപരമായൊ രാഷ്ട്രീയമായൊ ഞാന്‍ നിങ്ങളോട് കണക്ക് പറയില്ല. ഒരു സഹായങ്ങളിലും രാഷ്ട്രീയം ഉണ്ടായിരിക്കില്ല. നിങ്ങളുടെ അന്തസ്സും ആത്മാഭിമാനവും നശിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല. ഇക്കാലമത്രയും അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ചാണ് ഞാന്‍ ജീവിച്ചത്. എല്ലാത്തിലും വലുത് അഭിമാനം തന്നെ ആണെന്നാണ് ഞാന്‍ കരുതുന്നത്. ഇല്ലായ്മകളിലും അഭിമാനം കൈവിടാത്ത തൊഴിലാളി സംസ്കാരം ആണ് ചവറയുടേത്. നിങ്ങളുടെ തീരുമാനം എന്ത് തന്നെ ആയാലും ആര്‍ക്ക് മുന്‍പിലും ഒരാവശ്യത്തിനും നിങ്ങളുടെ ശിരസ്സ് താഴ്ന്നു പോകില്ല എന്നത് എന്റെ വാക്കാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (8 minutes ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (11 minutes ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (28 minutes ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (49 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (53 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (1 hour ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (1 hour ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (2 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (3 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (3 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

Malayali Vartha Recommends