Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

എല്ലാം മാറിമറിഞ്ഞേനെ... ദേശീയ നേതാവ് രാഹുല്‍ ഗാന്ധിക്ക് എന്തെങ്കിലും പോറലേറ്റെങ്കില്‍ അത് തെരഞ്ഞെടുപ്പ് മാറ്റി മറിച്ചേനെ; രാഹുലിന്റെ ഹെലികോപ്റ്റര്‍ സ്ഥലം മാറി ലാന്‍ഡ് ചെയ്ത സംഭവം പൈലറ്റിന് ഗുരുതരവീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്; ഹെലികോപ്റ്റര്‍ സ്ഥലംമാറി ഇറങ്ങിയതിനാല്‍ വേണ്ടത്ര സുരക്ഷയൊരുക്കാന്‍ കഴിഞ്ഞില്ല

06 APRIL 2021 09:27 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിലെ ഏറ്റവുമധികം വിലപിടിപ്പുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. ആ രാഹുല്‍ ഗാന്ധിക്ക് ഒരു പോറലേറ്റാല്‍ അത് തെരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ സ്വാധീനിക്കും. ആയൊരു അവസ്ഥയിലാണ് രാഹുല്‍ ഗാന്ധിയുടെ ഹെലീകോപ്ടര്‍ സ്ഥലംമാറി ഇറങ്ങിയതും ഓട്ടോയില്‍ യാത്ര ചെയ്യേണ്ടി വന്നതും.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്റര്‍ സ്ഥലം മാറി ലാന്‍ഡ് ചെയ്ത സംഭവത്തില്‍ പൈലറ്റിനു ഗുരുതര വീഴ്ച സംഭവിച്ചതായി പോലീസ് റിപ്പോര്‍ട്ട്. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ മോഹനചന്ദ്രനാണു സിറ്റി പോലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കമ്മിഷണര്‍ ഉത്തരമേഖലാ ഐ.ജിക്കും പിന്നീട് ഡി.ജി.പിക്കും കൈമാറും. ഹെലികോപ്റ്റര്‍ സ്ഥലംമാറി ഇറങ്ങിയതിനാല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടത്ര സുരക്ഷയൊരുക്കാന്‍ കഴിഞ്ഞില്ലെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 


രാഹുലിന്റെ സുരക്ഷാച്ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ ഒഴിവാക്കാമായിരുന്നു. സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥരുമായി പൈലറ്റ് ബന്ധപ്പെടുകയാണെങ്കില്‍ ഇറങ്ങേണ്ട ഹെലിപ്പാഡിനെക്കുറിച്ച് ആശങ്ക ഒഴിവാക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഞായറാഴ്ച യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ്‌ഷോ കോഴിക്കോട്ടെത്തിയപ്പോഴാണ് രാഹുല്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റിന് ഹെലിപാഡ് മാറിപ്പോയത്. ബീച്ചിലെ മറൈന്‍ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്റര്‍ ഇറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരുന്നത്.

 

 

നേരത്തെ മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ ജില്ലാ കലക്ടര്‍ മുമ്പാകെ യു.ഡി.എഫ് നേതാക്കള്‍ അനുമതി തേടിയെങ്കിലും വോട്ടിങ് യന്ത്രങ്ങളുടെ വിതരണ കേന്ദ്രമായതിനാല്‍ അനുമതി നിഷേധിച്ചു. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ അനുമതി തേടിയെങ്കിലും അതിനും കലക്ടര്‍ തയാറായില്ല. തുടര്‍ന്നാണ് ബീച്ചില്‍ മറൈന്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയത്.

 

ഞായറാഴ്ച ഉച്ചയോടെ കോഴിക്കോട്ടെത്തിയ ഹെലികോപ്റ്റര്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ഹെലിപാഡ് കണ്ട് അവിടെ ഇറക്കുകയായിരുന്നു. പൈലറ്റ് താഴേക്ക് നോക്കിയപ്പോള്‍ വോട്ടിങ് യന്ത്രങ്ങളുടെ വിതരണത്തിനായെത്തിച്ച വാഹനവ്യൂഹം കണ്ട് ഇത് അകമ്പടി വാഹനമാണെന്ന് തെറ്റിദ്ധരിക്കുകയും അവിടെതന്നെ ഹെലികോപ്ടര്‍ ഇറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഹെലിപ്പാഡ് മാറിയതറിഞ്ഞ ഉടന്‍ ഹെലികോപ്റ്റര്‍ വീണ്ടും ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും ഇവിടെതന്നെ ഇറക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സംഘാടകരെല്ലാം രാഹുലിനെ കാത്ത് ബീച്ച് മറൈന്‍ ഗ്രൗണ്ടിലായിരുന്നു. രാഹുലിന് സഞ്ചരിക്കാനുള്ള വാഹനവും അവിടെയായിരുന്നു.

 

 


ഹെലികോപറ്ററില്‍നിന്നിറങ്ങിയ രാഹുലിന് പോലീസ് വാഹനം നല്‍കിയെങ്കിലും അദ്ദേഹം അതില്‍ കയറിയില്ല. അവിടെയുണ്ടായിരുന്ന ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ. രാജു ഇടപെട്ട് ഉടന്‍തന്നെ സമീപത്തുള്ള ഓട്ടോറിക്ഷ ഏര്‍പ്പാടാക്കി. രാഹുല്‍ ഗാന്ധി ഓട്ടോറിക്ഷയില്‍ കയറി മറൈന്‍ ഗ്രൗണ്ടിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വഹിച്ചുള്ള ഹെലികോപ്റ്റര്‍ ഇറങ്ങിയത് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലായിരുന്നു.

എന്തായാലും രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ വീഴ്ച ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. ഇനിയുള്ള രാഹുലിന്റെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന കര്‍ശന നിലപാടിലാണ് കേന്ദ്രം.

 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (2 minutes ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (5 minutes ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (22 minutes ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (43 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (47 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (1 hour ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (1 hour ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (2 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (3 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (3 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

Malayali Vartha Recommends