ഇലക്ഷനൊന്ന് കഴിഞ്ഞോട്ടേ - എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിനെ കുറിച്ച് പറയുന്നത് ഇതാണ്....

ഇലക്ഷനൊന്ന് കഴിഞ്ഞോട്ടേ - എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിനെ കുറിച്ച് പറയുന്നത് ഇതാണ്....
മുഖ്യമന്ത്രിയെ കുരുക്കാന്‍ ഇ ഡി കൃത്രിമ തെളിവുണ്ടാക്കിയെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ വോട്ടെടുപ്പിനുള്ള ഇല്ലാ കഥ മാത്രമാണെന്നാണ് ഇ.ഡി. വിശ്വസിക്കുന്നത്. തിരഞ്ഞടുപ്പിന്റെ തലേന്ന് ക്രൈം ബ്രാഞ്ച് നടത്തിയ കണ്ടെത്തലുകള്‍ കൊണ്ട് ആര്‍ക്കെങ്കിലും താല്‍കാലിക ലാഭം ഉണ്ടായാല്‍ ഉണ്ടാകട്ടെ എന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. തങ്ങള്‍ തിരഞ്ഞടുപ്പ് തലേന്ന് കയറി ക്രൈംബ്രാഞ്ചിനെ പിടിച്ചാല്‍ അത് തെറിദ്ധാരണയുണ്ടാക്കുമെന്നാണ് ഇ.ഡി യുടെ ഉന്നതവ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
വിനോദിനി കോടിയേരി, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരെ തിരഞ്ഞടുപ്പ് കഴിഞ്ഞാലുടന്‍ പൊക്കി അകത്തുകയറ്റാനാണ് ഇ.ഡിയുടെ തീരുമാനം. ഇരുവരെയും പല വട്ടം ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഇതിനിടയില്‍ ഐ ഫോണ്‍ താന്‍ വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് വിനോദിനി രംഗത്തെത്തി. എല്ലാം തങ്ങള്‍ക്ക് അറിയാമെങ്കിലും രാഷ്ട്രീയ പ്രേരിതമായി ഒന്നും ചെയ്യേണ്ടതില്ലെന്നാണ് ഇഡി യുടെ തീരുമാനം. ക്രൈംബ്രാബ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ ജയിക്കാം എന്ന തെറ്റിദ്ധാരണ തിരഞ്ഞടുപ്പ് കഴിയുമ്പോള്‍ മാറിക്കോളും എന്നാണ് ഇ.ഡി. വ്യത്തങ്ങള്‍ സൂചിപ്പിച്ചത്.
സന്ദീപ് നായരില്‍ നിന്നും ഇഡി കൃത്രിമ തെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച് രംഗത്തെത്തിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തിയിരിക്കുന്നത്. തങ്ങള്‍ നടത്തുന്നത് അന്വേഷണം മാത്രമാണ്. അവിടെ മുഖ്യമന്ത്രിയെന്നോ ഹജ് മന്ത്രിയെന്നോ വ്യത്യാസമില്ല.കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെട്ടണം എന്നതിനപ്പുറം മറ്റൊരു അജണ്ടയും തങ്ങള്‍ക്കില്ലെന്ന് ഇ.ഡി. വ്യത്തങ്ങള്‍ സൂചിപ്പിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നും മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഇ.ഡി. കരുതുന്നു. അതിനാവശ്യമായ ക്രിത്രിമ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ ഇറക്കി കളിക്കാന്‍ ഇ.ഡി. നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഇഡിക്കെതിരായ ആരോപണത്തില്‍ സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവമായി മാര്‍ച്ച് 31 ന് എറണാകുളം സെഷന്‍സ് കോടതിയെ ക്രൈബ്രാഞ്ച് സമീപിച്ചിരുന്നു. ഇതിന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 2 ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കേരള മുഖ്യമന്ത്രിയുടേയും മന്ത്രി കെ ടി ജലിലിന്റെയും ബിനീഷിന്റേയും പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചതായി സന്ദീപ് മൊഴി നല്‍കിയത്. അത് ബിനീഷിനെ വിരട്ടി പറയിച്ചതാണെന്നാണ് ഇ ഡി കരുതുന്നത്.
തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍, മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിച്ചതായുള്ള വിവരവും ഉള്‍പ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ആര്‍ സുനില്‍കുമാര്‍ എന്ന വ്യക്തിയുടെ വാട്സാപ്പ് ഗ്രൂപ്പിലേയ്ക്ക് പരാതിയുടെ പകര്‍പ്പ് ലഭിക്കുകയും തുടര്‍ന്ന് അദ്ദേഹം ഇഡിക്കെതിരെ പരാതി നല്‍കുകയുമായിരുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു. സുനില്‍കുമാറിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ സര്‍ക്കാര്‍ ഇത്തരത്തില്‍ നീങ്ങുമെന്ന് ഇ.ഡി. ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതുകൊണ്ടു തന്നെ ഇങ്ങനെ സംഭവിച്ചാല്‍ എന്തു മുന്‍ കരുതല്‍ സ്വീകരിക്കുമെന്നതിനെ കുറിച്ച് ഇഡിക്ക് ഇപ്പോഴും വ്യക്തതയില്ല.
അതു കൊണ്ടു തന്നെ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത സി പി എം പ്രമാണിമാരെ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തൂക്കാനാണ് ഇഡി യുടെ ശ്രമം. അത് തിരഞ്ഞടുപ്പിന് പിറ്റേന്ന് തന്നെ തുടങ്ങാമെന്നാണ് ഇ.ഡി.
കരുതുന്നത്.
https://www.facebook.com/Malayalivartha
























