Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

ശബരിമല വിഷയത്തെ തിരികെ എത്തിച്ച് നിയമസഭ പിടിക്കാൻ പ്രതിപക്ഷം; പിന്തുണയുമായി എൻ എസ് എസും, പ്രതീക്ഷിച്ച ബോംബുകൾ പൊട്ടിയില്ല, വിശ്വാസികളുടെ മനസ്സിൽ അണയാതെ ശബരിമല യുവതീപ്രവേശനം

06 APRIL 2021 12:45 PM IST
മലയാളി വാര്‍ത്ത

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സർക്കാരിന് കനത്ത തിരിച്ചടി നൽകി പത്തൊൻപത് സീറ്റിലും തോൽവിയുടെ കയ്പ്നീര് കുടിപ്പിച്ചത് ശബരിമല യുവതീ പ്രവേശന വിഷയമായിരുന്നു. എന്നാൽ വിഷയത്തിൽ എൽ ഡി എഫ് നിലപാട് മയപ്പെടുത്തുകയും അപ്രതീക്ഷിതമായി സ്വപ്നസുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസും,

സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും കൂടിയായപ്പോൾ കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമലയേക്കാളും സ്വർണക്കടത്തിൽ വിഷയം കേന്ദ്രീകരിച്ച് സർക്കാരിനെ ആക്രമിക്കുവാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചത്.

 

 

ഒരു വേള സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിൽ നിന്നും മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഒഴിവാക്കി വരെ പ്രചാരണം സി പി എമ്മിന് നടത്തേണ്ടിവന്നതും ജനവിധി തിരിച്ചടിയാവും എന്ന് കരുതിയാണ്. കേന്ദ്ര ഏജൻസികൾ മനപൂർവം കേസിൽ കുരുക്കാൻ ശ്രമിക്കുന്നു എന്ന് കാട്ടി നിരവധി സമരങ്ങളും സി പി എം നടത്തുകയുണ്ടായി.

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിന് പിന്തുണ എന്നവണ്ണം മികച്ച വിജയമാണ് എൽ ഡി എഫ് സ്വന്തമാക്കിയത്. ഇതോടെ സ്വർണക്കടത്ത് വിഷയം ഫലിക്കില്ലെന്ന് മനസിലായ പ്രതിപക്ഷം ശബരിമല വിഷയത്തേയും ആചാരങ്ങളേയും കൂട്ടുപിടിക്കുകയായിരുന്നു.

 

 

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം ഇക്കുറി ആരംഭിച്ചത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയുടെ മാപ്പു പറച്ചിലിൽ നിന്നുമാണ്. കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ മാപ്പ് ചോദിച്ചത്. എന്നാൽ ഇത് പാർട്ടി തള്ളുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

ഇതോടെ പ്രതിപക്ഷം കാത്തിരുന്ന സമയം എത്തുകയായിരുന്നു. ശബരിമല വിഷയത്തിൽ യു ടേൺ അടിക്കാൻ സർക്കാർ ഒരുങ്ങുന്നതിലെ പൊരുത്തക്കേടുകളും തുറന്നടിച്ചു. ആചാരങ്ങളെ സംരക്ഷിക്കുന്നെങ്കിൽ കോടതിയിൽ നേരത്തേ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറാവുമോ എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകാൻ ഇനിയും സർക്കാരിനോ ഇടത് പാർട്ടികൾക്കോ ആയിട്ടില്ല.

 

 

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബോംബുകൾ പൊട്ടുമെന്ന മുഖ്യമന്ത്രി പ്രവചിച്ചുവെങ്കിലും വെടി പൊട്ടിച്ചത് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരായിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് ജി. സുകുമാരൻ വോട്ട് രേഖപ്പെടുത്തി ഇറങ്ങവേ പറഞ്ഞത്.

സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനിൽക്കുന്നുണ്ടെന്നും സുകുമാരൻ നായരുടെ പ്രസ്താവന ഊർജ്ജമായി കണ്ട് കോൺഗ്രസ് നേതാക്കൾ ശബരിമല വിഷയം മുൻനിർത്തി സർക്കാരിനെതിരെ ആക്രമണം ആരംഭിക്കുകയായിരുന്നു.

 

 

സുകുമാരൻ നായരുടെ പ്രസ്താവനയോടുള്ള പ്രതികരണമായി മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഏറെ ചർച്ചയായി. നല്ലകാര്യങ്ങൾ ചെയ്യുന്നവർക്കൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം നേടുമെന്നും പ്രതികരിച്ചു. പതിവിന് വിരുദ്ധമായി ശക്തമായ ഭാഷയിലാണ് ഉമ്മൻചാണ്ടി ശബരിമല വിഷയം ഉയർത്തിയത്.

 

 

 

 

 

 

 

 

 

 

 

 

തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇന്ന് ശബരിമല വിഷയത്തിൽ നിലപാട് മയപ്പെടുത്തിയതെന്ന് അഭിപ്രായപ്പെടുകയും, വനിതാ മതിലിനെയും, യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ചതിനെ കുറിച്ചും ഓർമ്മപ്പെടുത്തുകയും ഉണ്ടായി.

 

കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും വിശ്വാസത്തെയും ദൈവങ്ങളെയും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് ദിവസം വിശ്വാസികളെ കൂടെ കൂട്ടാനാണ് ശ്രമിച്ചത്. എല്ലാ വിശ്വാസികളും വിശ്വാസമർപ്പിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്.

എന്നാൽ, കാനത്തിന്റെ മറുപടിയിൽ എൻ എസ് എസിനോട് അൽപ്പം അമർഷവും പങ്കുവച്ചിരുന്നു. സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹം നടത്തിയ പ്രസ്താവനയെന്ന് അഭിപ്രായപ്പെട്ട കാനം ഒരു സാമുദായ സംഘടനയും തിരഞ്ഞെടുപ്പ് ദിവസം ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടി.

 

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങി മാദ്ധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളെല്ലാം സ്വർണക്കടത്തിനെ കൈവിട്ട് ശബരിമല വിഷയത്തിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് ഇന്നുണ്ടായത്.

ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന സംശയം പോലും ഉയർത്തുന്നുണ്ട്. പ്രതീക്ഷിച്ച വൻ ബോംബ് പൊട്ടയില്ലെങ്കിലും, വിശ്വാസികളുടെ മനസിൽ അണയാതെ ചാരം മൂടിയ ശബരിമല യുവതീപ്രവേശനവിഷയം കത്തിക്കാൻ പ്രതിപക്ഷത്തിനായോ എന്നറിയാൻ ഇനി ഫലപ്രഖ്യാപനം വരെ കാത്തിരിക്കാം.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (5 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (6 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (6 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (6 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (7 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (7 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (7 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (7 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (9 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (9 hours ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (9 hours ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (9 hours ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (9 hours ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (10 hours ago)

Malayali Vartha Recommends