Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

'വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുളള കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ആ കാക്കിധാരികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയത് ഒത്തിരി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനക്കും ചികല്‍സക്കും ഒടുവില്‍ കിട്ടിയ ആ അമ്മയുടെ രണ്ടു വയസുകാരന്‍റെ ജീവനാണ്....' വൈറലായി കുറിപ്പ്

06 APRIL 2021 04:37 PM IST
മലയാളി വാര്‍ത്ത

വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുളള കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ കാക്കിധാരികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയത് ഒത്തിരി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ചികിത്സയ്ക്കും ഒടുവില്‍ ഒരമ്മയ്ക്ക് കിട്ടിയ രണ്ടു വയസുകാരന്റെ ജീവനാണ്. ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് ഇസഡ് ഫോർ മീഡിയ പങ്കുവച്ച കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുളള കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ആ കാക്കിധാരികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയത് ഒത്തിരി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനക്കും ചികല്‍സക്കും ഒടുവില്‍ കിട്ടിയ ആ അമ്മയുടെ രണ്ടു വയസുകാരന്‍റെ ജീവനാണ്......

ഏകദേശം ഒന്നരമണിക്കൂര്‍ മുമ്പ് കളമശ്ശേരിയിലൂടെ കടന്നു പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ ട്രാക്കിനടുത്തൂടെ ആ ഇരുട്ടത്ത് കരഞ്ഞു കൊണ്ട് നടന്നു പോകുന്ന കുഞ്ഞിനെ കണ്ട വിവരം കളമശ്ശേരി സ്റ്റേഷനിലേക്കറിയിച്ചത്. ഫോണ്‍ കോള്‍ കിട്ടിയ ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന SI പ്രസന്നന്‍സാറും cpo മാരായ അനിലും Niyaz Meeran ഉം ആ കുട്ടിയെ കണ്ടെന്നു പറയുന്ന സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്.

ആ റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ വേഗം കണ്ടെത്തിയെങ്കിലും കുഞ്ഞ് നല്ല അവശയായിരുന്നു . ആ കുഞ്ഞിനേയും വാരിയെടുത്ത് അതേ ഡയറക്ഷനില്‍ അരകിലോമീറ്ററോളം നടന്നപ്പോള്‍ കരഞ്ഞു കൊണ്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുന്ന അമ്മയേയും കൂട്ടരേയും കണ്ടു. ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുഞ്ഞിനെ കണ്ട വഴി തന്നെ ആ അമ്മ തളര്‍ന്നിരുന്നു.

പെട്ടെന്ന് തന്നെ ആ കുഞ്ഞിനെ റോഡിലെക്കെത്തിച്ച് പോലീസ് വാഹനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. ഭാഗ്യത്തിന് ആ കുഞ്ഞിന് വലിയ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. ആ ട്രാക്കില്‍ തെന്നി വീണ കുറച്ച് മുറിവുകളും മാത്രമേ ഉണ്ടായിരുന്നുളളു . ഒരാഴ്ച മുമ്പ് കളമശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന ജീവനക്കാരിയാണ് ആ കുഞ്ഞിന്‍റെ അമ്മ. കുഞ്ഞിനെ കാണാതായപ്പോള്‍ അവര്‍ അന്വേഷിച്ചത് കുഞ്ഞ് പോയതിന്‍റെ ഓപ്പോസിറ്റ് ഡയറക്ഷനിലേക്കായിരുന്നു.

ഹോസ്പിറ്റലിലെ പ്രാഥമിക ചികല്‍സക്ക് ശേഷം വീട്ടിലേക്ക് മടങ്ങും നേരം ആ അമ്മ നിങ്ങളെയൊക്കെ ജീവിതത്തില്‍ മറക്കില്ല എന്നു പറഞ്ഞ് നിറ കണ്ണുകളോടെ ആ കാക്കിധാരികള്‍ക്ക് നേരെ ഒന്ന് കൈകൂപ്പി.....

അവരെ പോലുളള ഒത്തിരി അമ്മമാരുടെ പ്രാര്‍ത്ഥനകളാണ് മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പോലീസിനെതിരായി മാത്രം വാര്‍ത്തകള്‍ എഴുതി വിടുന്ന ഈ കാലത്ത് കേരളാ പോലീസിന്‍റെ യഥാര്‍ത്ഥ മനഃകരുത്ത് .
കടപ്പാട് ജനമൈത്രി പോലീസ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends