Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

സി.സി. ടി.വി. ക്യാമറകൾ പ്രവർത്തന രഹിതം നിരീക്ഷണമില്ലാതെ നഗരം; പ്രവർത്തന രഹിതമായത് 32 സി.സി. ടി.വി. ക്യാമറകൾ

08 APRIL 2021 11:23 AM IST
മലയാളി വാര്‍ത്ത

കട്ടപ്പന നഗരത്തിലെ സി.സി. ടി.വി.  ക്യാമറകൾ  പ്രവർത്തനരഹിതമായിട്ട് 6 മാസം പിന്നിടുന്നു. 16 സ്ഥലങ്ങളിലായി സ്ഥാപിച്ച 32  ക്യാമറകൾ  ഒരെണ്ണം പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നഗരസഭ 11 ലക്ഷം രൂപ ചെലവഴിച്ചാണ് നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിച്ചത്.

2018 ഏപ്രിൽ 27 മുതൽ ഇവ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാൻ സൗകര്യവും നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കിയിരുന്നു.

 

 

ആദ്യകാലങ്ങളിൽ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സ്ഥലങ്ങളിൽ പൊലീസിന്റെ സേവനം വേഗത്തിൽ ലഭ്യമാക്കാൻ സാധിച്ചിരുന്നു. കൂടാതെ നിരവധി മോഷണക്കേസുകളിൽ പ്രതികളെ കണ്ടെത്താൻ ദൃശ്യങ്ങൾ സഹായകരമായിട്ടുണ്ട്. എന്നാൽ ആറ് മാസത്തിനുള്ളിൽ തന്നെ ഭൂരിഭാഗം ക്യാമറകളും പ്രവർത്തന രഹിതമായി.

 

 

 

 

 

 

 

 

 

 

  

 

 

 

ഇക്കാര്യം പൊലീസ് പലതവണ നഗരസഭയെ അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടിയുണ്ടായില്ല. കഴിഞ്ഞ ബഡ്ജറ്റിൽ ക്യാമറകളുടെ അറ്റകുറ്റപ്പണി നടത്താനും പുതിയത് സ്ഥാപിക്കാനുമായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടായിരുന്നു.

ക്യാമറകളുടെ നിരീക്ഷണം നിലച്ചതോടെ നഗരത്തിൽ മോഷണങ്ങളും മോഷണ ശ്രമവും വർദ്ധിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കിടെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പട്ടാപ്പകൽ നിരവധി മോഷണങ്ങളാണ് നടന്നത്.

 

 

ഇടുക്കിക്കവലയിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാറിൽ നിന്നും യുവതിയുടെ ബാഗ് അടക്കം മോഷണം പോയിരുന്നു. വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തായി നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തന രഹിതമായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

   

 

 

ഒടുവിൽ സമീപത്തെ കടയിലെ സി.സി. ടി.വി. ദൃശ്യങ്ങളെ പൊലീസിന് ആശ്രയിക്കേണ്ടി വന്നു. കൂടാതെ വെള്ളയാംകുടിയിലെ ഹോട്ടലിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും പണം മോഷ്ടിച്ചയാളെ പിടികൂടിയതും കടകളിലെ സി.സി. ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ്.

ഏപ്രിൽ 1ന് വെട്ടിക്കുഴക്കവലയിൽ വീട് കുത്തിത്തുറന്ന് 1.15 ലക്ഷം രൂപയും ആറേമുക്കാൽ പവൻ സ്വർണാഭരണങ്ങളും 107 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടിച്ചിരുന്നു.

 

 

നഗരസഭയിൽ സമ്പൂർണ മാലിന്യ സംസ്‌കരണം നടപ്പാക്കിയ ശേഷം അനധികൃതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടി ആരംഭിച്ചിരുന്നു. എന്നാൽ ക്യാമറകൾ പ്രവർത്തിക്കാതായതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

രാത്രികാലങ്ങളിലടക്കം വഴിയോരങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും വൻതോതിൽ മാലിന്യം തള്ളുന്നതും കത്തിക്കുന്നതും വർദ്ധിച്ചു വരുന്നുണ്ട്.

 

 

 

 

 

 

 

 

 

  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (3 minutes ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (18 minutes ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (35 minutes ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (48 minutes ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (50 minutes ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (1 hour ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (1 hour ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (1 hour ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (2 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (2 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (2 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (2 hours ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (3 hours ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends