സങ്കടക്കാഴ്ചയായി... മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഫൽത്താനിൽ നിയന്ത്രണം വിട്ട കാർ ഓടയുടെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അതിവേഗത്തിലെത്തിയ സ്വിഫ്റ്റ് ഡിസൈർ കാറാണ് അപകടത്തിൽപ്പെട്ടത്.
ഉത്തർപ്രദേശിലെ അയോധ്യ സ്വദേശിയും, ഝാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശികളായ രണ്ടുപേരുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഝാർഖണ്ഡ് സ്വദേശിയെയും ബീഹാർ സ്വദേശിയെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ശക്തിയായ ഇടയിൽ കാർ പൂർണ്ണമായും തകർന്നനിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























