അന്ന് 'തലവെട്ടി' ഇന്ന് 'കത്തിച്ചു'...അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുന്ന അവസ്ഥ ...തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനെ ദാരുണമായി കൊലപ്പെടുത്തി...ഇപ്പോഴിതാ ആറു സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടിരിക്കുന്നു. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത ശേഷം കത്തിച്ചു. കണ്ണൂരില്‍ സിപിഎം- മുസ്ലീം ലീഗ് വ്യാപക അക്രമം

അന്ന് 'തലവെട്ടി' ഇന്ന് 'കത്തിച്ചു'...അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുന്ന അവസ്ഥ ...തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനെ ദാരുണമായി കൊലപ്പെടുത്തി...ഇപ്പോഴിതാ ആറു സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടിരിക്കുന്നു. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത ശേഷം കത്തിച്ചു. കണ്ണൂരില്‍ സിപിഎം- മുസ്ലീം ലീഗ് വ്യാപക അക്രമം
തെറ്റ് അത് ഇനി ആര് ചെയ്താലും ഏത് വമ്പനായാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അക്രമരാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും തീരാ പാപമാണ്. കേരളത്തിന് ഇത് ഭൂഷണവുമല്ല. തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനെ ദാരുണമായി കൊലപ്പെടുത്തിയവര്‍ക്കെതിരെ അതിശക്തമായ നടപടി തന്നെ വേണം. സിപിഎം സംഭവം നിഷേധിക്കുന്നെങ്കില്‍ പോലും എല്ലാ കണ്ണുകളും അവരില്‍ തന്നെയാണ്.
അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുകയാണ് ഇപ്പോൾ . ആറു സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടിരിക്കുന്നു. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത ശേഷം കത്തിച്ചു. കണ്ണൂരില്‍ സിപിഎം- മുസ്ലീം ലീഗ് അക്രമം വ്യാപിക്കുന്നു.
ഈ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ പഴയ ചരിത്രത്തിലേയ്ക്ക് ഒന്നു പോകേണ്ടി വരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഖാക്കന്‍മാരുടെ സഖാവ് പി. കൃ്ഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവം. അന്ന് വലിയ വിമര്‍ശനങ്ങള്‍, പൊട്ടിത്തെറികള്‍, ആരോപണ പ്രത്യാരോപണങ്ങള്‍ എന്നിവയാണ് പി.കൃഷ്ണപിള്ള പ്രതിമയുടെ തല തല്ലിപ്പൊളിക്കുന്ന വിഷയത്തില്‍ കേരളം കണ്ടത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി.കൃഷ്ണപിള്ള പ്രതിമയുടെ തല തല്ലിപ്പൊളിക്കുന്നിടം വരെ സി.പി.ഐ.എമ്മിലെ വിഭാഗീയത വളര്‍ന്നെന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. അന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതിന് തെളിവാണെന്നാണ് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി സിപിഎമ്മിനെ കടന്നാക്രമിച്ചത്.
പാര്‍ട്ടി സ്ഥാപക നേതാവിന് ഇതാണു സംഭവിക്കുന്നതെങ്കില്‍ സി.പി.ഐ.എം അധികാരത്തിലേറിയാല്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അന്നത്തെ ചോദ്യത്തിന് സിപിഎം എന്ത് മറുപടി നല്‍കിയെന്നത് കാലം കണ്ടു.
സ്മാരകം തകര്‍ത്ത കേസിലെ പ്രതികളുടെ പേരുവിവരങ്ങളും അവരുടെ ബന്ധങ്ങളും ഞെട്ടിക്കുന്നതായിരുന്നു. ഒന്നാം പ്രതി അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫായിരുന്നു. രണ്ടാം പ്രതി ഉള്‍പ്പെടെയുള്ള മറ്റു നാലു പ്രതികളും അന്നത്തെ പ്രതിപക്ഷ നേതാവുമായി അടുത്ത ബന്ധമുള്ളവരാണ്.
സംഭവത്തില്‍ ഇവരെല്ലാം നിരപരാധികകളാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ എന്താണു പറയാനുള്ളതെന്നും അന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നത് കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
സഖാവ് കൃഷ്ണപിള്ള സ്മാരക കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സ്മാരക മന്ദിരത്തിന് തീയിടുകയും കൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമയുടെ കവിള്‍ത്തടം കരിങ്കല്ലുകൊണ്ട് ഇടിച്ചുപൊട്ടിക്കുകയും ചെയ്ത് സംഭവം കേരളത്തില്‍ ആൡപ്പടര്‍ന്ന ഒന്നാണ്. ഈ പ്രദേശത്ത് പാര്‍ട്ടി സംവിധാനങ്ങളും ഭാരവാഹികളും പരാജയമാണെന്നു വരുത്തിത്തീര്‍ക്കാനും ഇവര്‍ മൂലം പാര്‍ട്ടിക്ക് ക്ഷീണമുണ്ടായെന്ന് മേല്‍ഘടകങ്ങളെ ബോധ്യപ്പെടുത്താനുമായിരുന്നു ശ്രമമെന്നു അന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വിഷയത്തില്‍ സി.പി.ഐ.എം ഔദ്യോഗിക നിലപാട് വ്യക്തമാക്കാത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി വെല്ലുവിളിക്കുകയും ചെയ്്തിരുന്നു. പ്രതിമ തകര്‍ത്തതിന് ശേഷം പിണറായി വിജയന്‍ പി. കൃഷ്ണപിള്ള സ്മാരകം ഒരിക്കല്‍പ്പോലും സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണവും വിമര്‍ശിക്കപ്പെട്ടിരുന്നു. ഉന്നതനേതാക്കള്‍ വരെ ഉള്‍പ്പെട്ട സംഭവമാണിതെന്നാണു പറയപ്പെടുന്നത്. ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി അടിയന്തരമായി അന്വേഷിക്കണം.
സി.പി.ഐ.എം ആവശ്യപ്പെട്ടാല്‍ ഉന്നതതല ഗൂഢാലോചനയെക്കുറിച്ചും പോലീസ് അന്വേഷണത്തിനു തയാറാണെന്നുവരെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസുകരാണെന്നാണ് സി.പി.ഐ.എം നേതാക്കള്‍ ആരോപിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ വരെ നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha