നേമത്ത് ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ മട്ടില്‍ ഒ. രാജഗോപാല്‍ പലതും പറയുന്നുണ്ടെങ്കിലും കുമ്മനം മാജിക്കില്‍ അതെല്ലാം വീണുടയുമെന്ന് ഉറപ്പായി. ... ഒരിടത്തും വോട്ട് മറിഞ്ഞില്ലെന്നതും, ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ട് കൂടിയതുമെല്ലാം ബി ജെ പിയുടെ ആത്‌മ വിശ്വാസം വളർത്തുന്നു

നിയമസഭയില്‍ സിപിഎം ശ്രീരാമകൃഷ്ണ സ്‌നേഹം തന്ത്രപൂര്‍വം മറച്ചുവച്ച് രാജേട്ടന്‍.. ഒ. രാജഗോപാല്‍ ചെയ്ത പലകാര്യങ്ങളോടും ബി.ജെ.പിക്ക് വിയോജിപ്പുണ്ട്. ഇപ്പോഴിതാ നേമത്ത് ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ മട്ടില്‍ ഒ. രാജഗോപാല്‍ പലതതും പറയുന്നുണ്ടെങ്കിലും കുമ്മനം മാജിക്കില്‍ അതെല്ലാ വീണുടയുമെന്ന് ഉറപ്പായി. ബിജെപി വോട്ടെടുപ്പിന് പിന്നാലെ കണക്കുകൂട്ടല്‍ നടത്തി വിജയം ഉറപ്പിച്ച മട്ടിലാണ്. ഒരിടത്തും വോട്ട് മറിഞ്ഞില്ലെന്നതും, ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ട് കൂടിയതുമെല്ലാം വിജയം ഉറപ്പിക്കാനുള്ള ഘടകമാണ്.
ജയം ഉറപ്പുള്ളത് നേമം, മഞ്ചേശ്വരം, പാലക്കാട്, മലമ്പുഴ സീറ്റുകളിലാണ്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, തിരുവനന്തപുരം, കോന്നി, എന്നിവിടങ്ങളില്‍ 50 ശതമാനത്തില്‍ അധികം ചാന്‍സുണ്ട്. നേമത്ത് ബിജെപി വോട്ടുകള്‍ കൂടിയേക്കും.
കെ മുരളീധരന്‍ പ്രചാരണത്തിനായി വൈകിയെത്തിയത് വളരെ ദോഷം ചെയ്യും. സിപിഎം ഇത്തവണ വോട്ടുമറിക്കില്ലെന്നും, തിരിച്ച് കോണ്‍ഗ്രസ് വോട്ട് മറിക്കില്ലെന്നും ഉറപ്പിച്ച കാര്യമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത് കുമ്മനം രാജശേഖരന് നല്‍കാനാണ് സാധ്യത.
കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെ വോട്ടുകള്‍ ചോര്‍ന്നെന്ന് ബിജെപി കണക്ക് കൂട്ടുന്നു. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും വിചാരിച്ചതിനേക്കാല്‍ ശക്തമായ മത്സരമാണ് നടക്കുന്നതെന്ന് ബിജെപി പറയുന്നു. 35 സീറ്റുകളില്‍ ബിജെപിയുടെ പ്രകടനത്തെ ആശ്രയിച്ചാവും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വിജയം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, എന്നീ ജില്ലകളിലെ ത്രികോണ മത്സരങ്ങളില്‍ ബിജെപി ആര്‍ക്കെങ്കിലും അനുകൂലമായ നിലപാട് എടുത്തിട്ടില്ല എന്നാണ് സൂചന. അതേസമയം തിരുവനന്തപുരം മണ്ഡലത്തില്‍ പ്രതീക്ഷ വേണ്ടെന്നാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വവും പറയുന്നത്.
തിരുവനന്തപുരത്തെ പോളിംഗ് ശതമാനത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപിക്ക് സാധ്യത കുറവാണ്. ഉറപ്പിച്ച സീറ്റായി മഞ്ചേശ്വരം ബിജെപിക്ക് മാറിയിരിക്കുകയാണ്. കെ സുരേന്ദ്രനെ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിപ്പിച്ചതിന് പിന്നില്‍ വലിയൊരു തന്ത്രമുണ്ടെന്ന് ബിജെപി പറയുന്നു.ഇതില്‍ മഞ്ചേശ്വരത്ത് വിജയിക്കുകയായിരുന്നു ലക്ഷ്യം.
കോന്നിയും മഞ്ചേശ്വരത്തും സുരേന്ദ്രന്‍ മത്സരിക്കുന്നതിലൂടെ ഇടതും വലതും ജയസാധ്യത കുറയുമെന്ന പ്രതീതി ഇരുമുന്നണികളിലും ഉണ്ടാവും. അതിലൂടെ എല്‍ഡിഎഫിന് ലഭിക്കേണ്ട വോട്ടുകള്‍ യുഡിഎഫിലേക്ക് പോകുന്നത് ഇല്ലാതാവും. അങ്ങനെ മഞ്ചേശ്വരത്ത് വിജയം ഉറപ്പിക്കുമെന്നായിരുന്നു ബിജെപിയുടെ തന്ത്രം. ഇത് കൃത്യമായി തന്നെ വിജയിച്ചു.
https://www.facebook.com/Malayalivartha