ജനങ്ങള്‍ നന്നായി സഹകരിച്ചാല്‍ മൂന്നാം തരംഗം ഒഴിവാക്കാം... ആരാധനാലായങ്ങള്‍ തുറക്കുന്നത് അടക്കമുള്ളതില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

ആരാധനാലായങ്ങള്‍ തുറക്കുന്നത് അടക്കമുള്ളതില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. വാക്‌സിന്‍ സംസ്ഥാനത്തിന് ലഭിക്കുന്ന രീതിയില്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും. ഇതില്‍ ജനങ്ങള്‍ നന്നായി സഹകരിച്ചാല്‍ മൂന്നാം തരംഗം ഒഴിവാക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കിയും, ലോക്ക്ഡൗണ്‍ ലഘൂകരിച്ചും, വാക്‌സിനേഷന്‍ വേഗത്തിലാക്കിയുമാണ് രണ്ടാം തരംഗത്തെ സംസ്ഥാനം നേരിടുന്നത്. സംസ്ഥാനം നേരിടുന്ന അവസ്ഥയില്‍ എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബക്രീദുമായി ബന്ധപ്പെട്ട മൂന്ന് ദിവസത്തെ ഇളവ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇലക്‌ട്രോണിക്, വീട്ടുപകരണ കടകള്‍ എ,ബി,സി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. എ, ബി മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ ഒരു ഡോസ് വാക്‌സിന്‍ എടുത്ത ജീവനക്കാരെ വച്ച് തുറന്ന് പ്രവര്‍ത്തിക്കാം.
https://www.facebook.com/Malayalivartha