Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

24 FEBRUARY 2026 10:47 AM IST
മലയാളി വാര്‍ത്ത
ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. സുധാകരന്‍ എംപി, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായാണ് ഐആര്‍ഐഎ സ്ഥാപിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂരിലെ കല്യാടിലുള്ള 300 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. രാജ്യത്തിന് തന്നെ മാതൃകയായ ഈ ബൃഹത്തായ സ്ഥാപനത്തിന്റെ ആദ്യഘട്ടം 200 കോടി രൂപ ചെലവഴിച്ചാണ് സജ്ജമായിരിക്കുന്നത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്‌സറിയും താളിയോല പഠന കേന്ദ്രവുമാണ് ആദ്യഘട്ടത്തില്‍ സജ്ജമാവുന്നത്. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ മഹത്വവും പ്രായോഗിക പ്രയോജനങ്ങളും ഗവേഷണത്തിലൂടെ ലോക സമൂഹവുമായി പങ്കുവെക്കുന്ന ഈ കേന്ദ്രം നാടിന്റെ അഭിമാനമാണ്.

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന കൂടിയാണ്. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത അറിവുകള്‍ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുര്‍വേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്. ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. നാല്‍പ്പത്തിലധികം ദേശീയ അന്തര്‍ദേശീയ ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കാന്‍സര്‍, ഏജിംഗ് എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഗണന നല്‍കും. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണവുമായി സഹകരിക്കും.

ആയുര്‍വേദ ഗവേഷണത്തിലെ സുപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആയുര്‍വേദിക് ബയോളജി ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ആയുര്‍വേദ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട്‌സ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്ലേഷണല്‍ ഡ്രഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ എപ്പിഡെമിയോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ഹെറിറ്റേജ്, മ്യൂസിയം ആന്‍ഡ് മാനുസ്‌ക്രിപ്റ്റ്‌സ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഐ.സി.ടി സര്‍വീസസ് എന്നീ വിഭാഗങ്ങള്‍ ഐആര്‍ഐഎയില്‍ പ്രവര്‍ത്തിക്കും. "  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends