കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ആണ്‍സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ആക്രമിച്ചവരുടെ സംഘത്തില്‍ ഏഴ്‌പേര്‍ ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. ഇവരില്‍ നിന്ന് പണം തട്ടിയെടുത്തതായും പൊലീസ് പറയുന്നു.
ഫെബ്രുവരി 19നാണ് സംഭവം. സില്‍ച്ചാറിനടുത്ത് കാറില്‍ ആണ്‍സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് മറ്റൊരു വാഹനത്തിലെത്തിയ ഏഴംഗ സംഘം യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ഇരുപത്തിയെട്ടു വയസ്സുകാരിയായ യുവതിയെ ആക്രമിച്ചത്. പിന്നീട് യുവതി പരാതി നല്‍കുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇവരുടെ അക്കൗണ്ടില്‍ നിന്ന് 10,000 രൂപ എടുത്തതായും എഫ്‌ഐആറില്‍ പറയുന്നു. പ്രതികളില്‍ രണ്ടുപേരെ യുവതി തിരിച്ചറി!ഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha























