Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പ്രതിപക്ഷത്തിന് പോലും എതിർപ്പില്ലാത്ത പ്രഖ്യാപനങ്ങൾ.. 101 വാർഡുകൾക്കും വാരിക്കോരി

24 FEBRUARY 2026 04:35 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷത്തിന് പോലും എതിർപ്പില്ലാത്ത പ്രഖ്യാപനങ്ങൾ.. 101 വാർഡുകൾക്കും വാരിക്കോരി.. ചരിത്രം കുറിച്ച് കൊണ്ട് ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ആദ്യമായി ബജറ്റ് അവതരിപ്പിച്ചപ്പോൾ ജനം ഒന്നടങ്കം ഞെട്ടി. കാരണം അവരുടെ ആവശ്യങ്ങൾ ഒന്ന് പോലും വിട്ട് പോകാതെ പഠിച്ച് പരിഹാര മാർ​ഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു എന്ന വിധത്തിലായിരുന്നു പ്രഖ്യാപനങ്ങൽ. മേയർ വിവി രാജേഷിന്റെ നേതൃത്വത്തിൽ ‍ഡപ്യൂട്ടി മേയർ ആശാനാഥ് ആണ് ബജറ്റ് അവതരിപ്പിച്ചത്.

വീടില്ലാത്തവർക്ക് വീട്, പുതിയ കോർപ്പറേഷൻ കെട്ടിടം, തെരുവുനായ പ്രശ്ന പരിഹാരം തുടങ്ങിയവയായിരുന്നു പ്രധാന വിശയം.നഗരത്തിൽ വീടില്ലാത്തവർക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതി ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോപറേഷൻ തന്നെ നൽകും. ഇതിന് പുറമെ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്‍റീൻ പദ്ധതിക്കായി 2 കോടി രൂപ നീക്കിവച്ചു. കോര്‍പറേഷന് കീഴിൽ ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും.

രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. പ്രൈം ഹെൽത്ത് ലാബ് സൗകര്യങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആഐ, എക്സറേ സൗകര്യങ്ങളുള്ള സെന്‍ററിന് 1.5 കോടി രൂപയും നഗരത്തിലെ 50 കേന്ദ്രങ്ങളിൽ എച്ച്എൽഎല്ലുമായി സഹകരിച്ച് കളക്ഷൻ സെന്‍ററുകൾ തുടങ്ങും.

അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് അനന്തപുരി
ഭാവിയിൽ കോമൺവെൽത്ത് ഗെയിംസ് പോലുള്ള ആഗോള കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള നഗരത്തിന്റെ സജ്ജീകരണം ലക്ഷ്യമിട്ട് അന്താരാഷ്ട്ര ഓഫീസ് ആരംഭിക്കും. ജർമ്മൻ, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും ഇന്ത്യൻ ഭാഷകളിലും പരിശീലനം നൽകാൻ നോർക്കയുമായി ചേർന്ന് 15 ലക്ഷം രൂപയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ 'സൺറൈസ് പദ്ധതി' (5 കോടി) ആരംഭിക്കും.

പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വൽ ടൂറിസം സർക്യൂട്ടിന് 50 ലക്ഷം അനുവദിച്ചു. കൂടാതെ, അനന്തപുരി തൊഴിൽ കേന്ദ്രം വഴി 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തൊഴിലുറപ്പാക്കാൻ 5 കോടിയുടെ പദ്ധതിയും ആരംഭിക്കും.

മറ്റ്  പ്രഖ്യാപനങ്ങൾ

സ്ത്രീകൾക്ക് തൊഴിൽ പരിശീലനത്തിന് 30 ലക്ഷം രൂപ.

ട്രാൻസ്ജെൻഡർ ക്ഷേമം: ആനുകൂല്യങ്ങൾക്കായി 50 ലക്ഷവും തൊഴിൽ പരിശീലനത്തിന് 20 ലക്ഷവും.

സ്കിൽ ഹബ്ബ്: യുവജനങ്ങൾക്കും സ്ത്രീകൾക്കും നൈപുണ്യ വികസനത്തിന് 10 ലക്ഷം.

സ്വച്ഛഭാരത് മാതൃക: പൊതുസ്ഥലങ്ങളിൽ 200 അത്യാധുനിക ശുചിമുറികൾ സ്ഥാപിക്കാൻ 20 കോടി രൂപ.

തെരുവുനായ നിയന്ത്രണം: തെരുവുനായ്ക്കൾക്കായി ഷെൽട്ടർ (3 കോടി), പുതിയ എബിസി സെന്‍റർ (3 കോടി), പോർട്ടബിൾ ക്രിമറ്റോറിയം (50 ലക്ഷം).

സീവറേജ്: നെറ്റ്‌വർക്ക് വിപുലീകരണത്തിന് 10 കോടി.

നേമത്ത് 2 കോടി രൂപ ചെലവിൽ മൾട്ടിപ്ലക്സ് കോംപ്ലക്സ്.

നഗരത്തിലെ വിവിധ വാർഡുകളെ ബന്ധിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള മാതൃകാ റോഡുകൾ (10 കോടി).

ഫ്ലക്സ് പോസ്റ്റർ ഫ്രീ സോണുകൾ നടപ്പാക്കാൻ 25 ലക്ഷം.

പുത്തൻപാലം കേന്ദ്രീകരിച്ച് ടൗൺഷിപ്പ് വികസനം (5 കോടി).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends