Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

46കാരിയ്ക്കൊപ്പം കാറിൽ, പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച

24 FEBRUARY 2026 05:13 PM IST
മലയാളി വാര്‍ത്ത

പ്രതി കുറ്റം സമ്മതിച്ചു. വൈറ്റിലയിൽ റെയിൽപാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. കേസിൽ പ്രതി പൊന്നുരുന്നി സ്വദേശിയായ ഷാജി കുറ്റം സമ്മതിച്ചിരിക്കുകയാണ്. തലയ്ക്ക് ആ​ഘാതമേറ്റതാണ് മരണ കാരണം എന്നാണ് വിവരം. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.

ചൊവ്വാഴ്ച പുലർച്ചെയാണ് വൈറ്റില ഫ്‌ളൈഓവറിന് താഴെ റെയിൽപാളത്തിന് സമീപത്തായി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ അമൃത എക്‌സ്പ്രസ് ട്രെയിനിന്റെ ലോക്കോപൈലറ്റാണ് പാളത്തിന് സമീപത്തായി ഒരു സ്ത്രീ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഇദ്ദേഹം റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് വിവരമറിഞ്ഞ് മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതി മരിച്ചതായി കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽതന്നെ സംഭവം കൊലപാതകമാണെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ട്രെയിനിൽനിന്ന് വീണതല്ലെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും സമീപത്തായി പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.

 

മൃതദേഹത്തിന് സമീപത്തുനിന്നായി ഒരു മൊബൈൽഫോൺ പോലീസ് കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട യുവതിയെയും തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയാണ് യുവതിയെന്നാണ് പോലീസ് നൽകുന്നവിവരം. പേരോ മറ്റുവിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഷാജിയും യുവതിയും റെയിൽപാളത്തിന് സമീപത്തേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (38 minutes ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (52 minutes ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (58 minutes ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (1 hour ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (1 hour ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (1 hour ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (1 hour ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (1 hour ago)

കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026ല്‍ എംസിസിക്ക് അഭിമാന നേട്ടം; രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്  (2 hours ago)

പിണറായി സർക്കാരിന് വലിയ ആശ്വാസം  (2 hours ago)

പ്രതിപക്ഷത്തെ പോലും കയ്യടിപ്പിക്കുന്ന ചരിത്ര പ്രഖ്യാനം; തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്  (2 hours ago)

സംസ്ഥാനത്ത് മഴ തുടരും,  (2 hours ago)

SABARIMALA സുപ്രീം കോടതിയുടെ ചോദ്യം  (2 hours ago)

സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു  (2 hours ago)

നീറ്റ് പരീക്ഷ സമ്മർദ്ദം  (3 hours ago)

Malayali Vartha Recommends