'ഓപ്പറേഷന്‍ ത്രാഷി-1'.. 326 ദിവസങ്ങൾക്കുള്ളിൽ അക്കമിട്ട് ഇന്ത്യൻ സൈന്യം വധിച്ചത് 7 പാകിസ്ഥാൻ ഭീകര നേതാക്കളെ..കഠിനമായ കാലാവസ്ഥ വ്യതിയാനങ്ങളെ അവഗണിച്ച് സൈനികര്‍ അവിടെത്തന്നെ തുടരുകയായിരുന്നു..

ഇന്ത്യയുടെ നീക്കം ഇനി ഭീകരവാദികളുടെ ഉറക്കം കെടുത്തുന്നു . ഇന്ത്യയെ ആക്രമിക്കാൻ തക്കം പാർത്ത് ജമ്മു കശ്മീരിലെ വനങ്ങളിലും പർവതങ്ങളിലും കഴിഞ്ഞ 7 പാകിസ്ഥാൻ ഭീകര നേതാക്കളെയാണ് 326 ദിവസങ്ങൾക്കുള്ളിൽ അക്കമിട്ട് ഇന്ത്യൻ സൈന്യം വധിച്ചത് . ഇന്ത്യൻ സൈന്യവും പോലീസ് യൂണിറ്റുകളും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സും (CRPF) ചേർന്ന്നടത്തിയ ഓപ്പറേഷൻ ട്രാഷി-1, ഇന്ത്യയുടെ സായുധ സേനയുടെ ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും തിളക്കമാർന്ന ഉദാഹരണമായി മാറുകയാണ്.
അതിര്‍ത്തിയില്‍ നിന്നും ഏതുസമയവും നുഴഞ്ഞു കയറാന്‍ സജ്ജമായിരിക്കുന്ന ഭീകരരെ നേരിടുന്നതില്‍ ഇന്ത്യന്‍ സൈന്യം ഐതിഹാസികമായി നേട്ടമാണ് പലപ്പോഴും കൈവരിച്ചിട്ടുള്ളത്. കൊടും കാടുകളിലും പര്‍വ്വത നിരകളിലുമായി കഴിഞ്ഞിരുന്ന ഭീകരരെ തുരത്താന്‍ വേണ്ടി ഇന്ത്യന്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ ത്രാഷി-1' ്‌വന്‍ വിജയമായതിന്റെ ആഹ്ലാദത്തിലാണ് സേനാവിഭാഗങ്ങള്‍.ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ കൊടുംകാടുകളിലും പര്‍വ്വതനിരകളിലുമാണ് 326 ദിവസം നീണ്ടുനിന്ന ഈ ഓപ്പറേഷന്‍ നടത്തിയത്.
പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. കൊടും വനങ്ങളും അപകടകരമായ ഭൂപ്രകൃതിയും നിറഞ്ഞ ഛാത്രു മേഖലയിലായിരുന്നു ഓപ്പറേഷന്‍. റോഡുകളോ സമതലങ്ങളോ ഇല്ലാത്ത ഈ മലനിരകളില്‍ ഏകദേശം ഒരു വര്‍ഷത്തോളമാണ് സൈന്യം നിലയുറപ്പിച്ചിരുന്നത്. കഠിനമായ കാലാവസ്ഥ വ്യതിയാനങ്ങളെ അവഗണിച്ച് സൈനികര്‍ അവിടെത്തന്നെ തുടരുകയായിരുന്നു. പലപ്പോഴായി ഏറ്റുമുട്ടലുകള്‍ നടന്നപ്പോഴും ഭീകരര്‍ കാടുകളിലേക്ക് ഓടി മറയുകയായിരുന്നു.
ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പ്രധാനിയായിരുന്ന സൈഫുള്ളയെ സൈന്യം വെടിവെച്ചുകൊന്നതാണ് ഈ ഓപ്പറേഷന്റെ ഏറ്റവും വലിയ നേട്ടമായി കണക്കുന്നത്. പാക് പൗരനായ സെയ്ഫുള്ള ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഇവരില്‌നിന്ന് രണ്ട് എ.കെ. 47 തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരവും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha
























