Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോട്ടോഗ്രാഫി, വൈക്കോല്‍ നെയ്ത്ത്, കളിമണ്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

15 JANUARY 2026 04:59 PM IST
മലയാളി വാര്‍ത്ത

കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ വൈവിധ്യമാർന്ന ശില്പശാലകൾ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, വൈക്കോൽ നെയ്ത്ത്, ടെറാക്കോട്ട, വീൽ പോട്ടറി എന്നിവയിലാണ് ശിൽപശാല. കൊച്ചി ബിനാലെ ഫൗണ്ടേഷൻ 'ആർട്ട് ബൈ ചിൽഡ്രൻ' (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് ആർട്ട് റൂം ശില്പശാലകൾ നടക്കുന്നത്. മൂന്ന് ദിവസത്തെ ഫോട്ടോഗ്രാഫി ശില്പശാലതമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പീപ്പിൾസ് ഫോട്ടോഗ്രാഫേഴ്സ് കളക്ടീവി'ന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ എ.ബി.സി ആർട്ട് റൂമിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി. ഫോട്ടോ ജേണലിസ്റ്റ് പളനി കുമാർ സ്ഥാപിച്ചതാണ് ഈ കൂട്ടായ്മ. പ്രദർശനത്തോടു കൂടിയാണ് ശില്പശാല സമാപിക്കുന്നത്. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ മൂന്ന് ദിവസവും മുഴുവൻ സമയവും ഹാജരാകണം. ഭക്ഷണവും താമസസൗകര്യവും നൽകുന്നതല്ല.

ജയൻ വി.കെ. നയിക്കുന്ന മൂന്ന് ദിവസത്തെ ടെറാക്കോട്ട, വീൽ പോട്ടറി ശില്പശാല ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിലെ എ.ബി.സി ആർട്ട് റൂമിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ നടക്കും. പരമ്പരാഗതവും ആധുനികവുമായ കളിമൺ ശില്പകലയിൽ 35 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള മാസ്റ്റർ ആർട്ടിസ്റ്റാണ് ജയൻ. കൈകൊണ്ടും വീൽ ഉപയോഗിച്ചും കളിമണ്ണിന് രൂപം നൽകുന്നത് മുതൽ അവ ചുട്ടെടുക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും ശില്പശാലയിൽ പഠിപ്പിക്കും. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കും വെബ്സൈറ്റിലോ ഇൻസ്റ്റാഗ്രാം പേജിലോ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കർഷകയും കലാകാരിയുമായ ടിനു വർഗീസ് നയിക്കുന്ന 'കച്ചി സംഗമം: വൈക്കോൽ കൊണ്ടുള്ള നെയ്ത്ത്' എന്ന രണ്ട് ദിവസത്തെ ശില്പശാല വാട്ടർ മെട്രോ സ്റ്റേഷനിലെ എ.ബി.സി ആർട്ട് റൂമിൽ രാവിലെ 10 മുതൽ 4 വരെ നടക്കും. കൊയ്ത്തിന് ശേഷം ബാക്കിയാകുന്ന വൈക്കോലിനെ പാരിസ്ഥിതിക അവബോധം നൽകിയുള്ള കലാസൃഷ്ടിയായി മാറ്റുകയാണ് ചെയ്യുന്നത്. ശില്പശാലയുടെ അവസാന ദിവസം വൈകിട്ട് 4 മുതൽ 5 വരെ ടിനു വർഗീസും ആർട്ടിസ്റ്റ്-ഫെസിലിറ്റേറ്റർ സതീഷ് പൗലൂദാസും ചേർന്ന് സംഭാഷണം നടത്തും. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം. ഇതിനായുള്ള അപേക്ഷകളും വെബ്സൈറ്റിലെ ലിങ്ക് വഴി സമർപ്പിക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (6 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (8 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (10 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends