Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും

15 FEBRUARY 2026 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്. ദേവീസന്നിധിയിലേക്കു കുംഭഭരണി നാളില്‍ വൈകുന്നേരം ആനയിക്കാന്‍ കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്നു തുടങ്ങുന്നതാണ്.

രാവിലെകെട്ടുരുപ്പടികള്‍ കെട്ടുകാഴ്ചപ്പുരകളില്‍ നിന്നു പുറത്തെടുക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ 13 കരകളിലാണ് കെട്ടുകാഴ്ചകള്‍ ഒരുക്കുന്ന ജോലികള്‍ ആചാരപരമായി ആരംഭിക്കുന്നത്.

കര പ്രതിനിധികള്‍ രാവിലെ ക്ഷേത്രത്തിലെത്തി വഴിപാടു നടത്തും. ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ഥവുമായി കരയുടെ ആസ്ഥാനത്തെത്തി കെട്ടുകാഴ്ചപ്പുരകളില്‍ തളിച്ച ശേഷം ഉരുപ്പടികള്‍ പുറത്തെടുക്കുകയും ചെയ്യും. 23നു വൈകിട്ടു കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ അണിനിരത്തി, 24നു പുലര്‍ച്ചെ ഭഗവതിയുടെ എഴുന്നള്ളത്തും ദര്‍ശിക്കാനായി ഓണാട്ടുകരക്കാര്‍ കാത്തിരിക്കുകയാണ്.

കുത്തിയോട്ടപ്പാട്ടിന്റെ ഈരടികള്‍ മുഴങ്ങുന്ന ഭക്തിസാന്ദ്രമായ രാവുകള്‍ക്ക് ഓണാട്ടുകരയില്‍ ഇന്നു തുടക്കമാകും. കരയ്ക്കകത്തും പുറത്തുമായി നടക്കുന്ന 16 കുത്തിയോട്ട വീടുകളില്‍ നിന്നു വഴിപാടുകാരന്‍ കുത്തിയോട്ട കുട്ടികളുമായി ഇന്നു രാവിലെ ചെട്ടികുളങ്ങര ദേവീ ക്ഷേത്ര ദര്‍ശനം നടത്തുന്നതാണ്. ക്ഷേത്രത്തില്‍ പൂജിച്ച മാല കുട്ടികളുടെ കഴുത്തില്‍ അണിയിക്കുകയും ചെയ്യും. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്കും ആശാന്മാര്‍ക്കും ക്ഷേത്ര സന്നിധിയില്‍ ദക്ഷിണ നല്‍കുന്നതോടെ കുത്തിയോട്ടത്തിനായി കുട്ടികളെ ഏറ്റെടുക്കുന്ന ചടങ്ങു പൂര്‍ത്തിയാകുകയും ചെയ്യും.

ഇന്നു സന്ധ്യയോടെ വഴിപാട് നടക്കുന്ന വീട്ടില്‍ പ്രത്യേക കണക്കുകള്‍ പ്രകാരം തയാറാക്കിയ മണ്ഡപത്തില്‍ ദേവീവിഗ്രഹത്തിനു മുന്നില്‍ വിളക്കു തെളിക്കുന്നതാണ്. ചുവടു തുടങ്ങാനുള്ള അനുമതിക്കായി വഴിപാടുകാര്‍ ദക്ഷിണ സമര്‍പ്പിക്കും.

മണ്ഡപത്തില്‍ ദീപാരാധന നടത്തി ദേവീ മാഹാത്മ്യം ചൊല്ലി കുട്ടികളെ ചുവടുകള്‍ അഭ്യസിപ്പിക്കും. കുംഭഭരണി ദിനമായ 23 ന് രാവിലെ ഭഗവതിയുടെ സന്നിധിയില്‍ സമര്‍പ്പിക്കുന്നതോടെയാണു കുത്തിയോട്ടം വഴിപാട് പൂര്‍ത്തിയാകുന്നത്.

അതേസമയം ചെട്ടികുളങ്ങര ഭഗവതി പിതൃസ്ഥാനത്തുള്ള മഹാദേവനെ ദര്‍ശിക്കാനായി കണ്ണമംഗലം തെക്ക് മഹാദേവര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത് ശിവരാത്രി നാളിലാണ്. പോളവിളക്ക്, താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു ഭഗവതിയെ എഴുന്നള്ളിക്കുകയും ചെയ്യും. തുടര്‍ന്നു പിതൃപുത്രീ സംഗമവും കൂടിയെഴുന്നള്ളത്തും നടക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (3 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (4 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (5 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (5 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (5 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (7 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (7 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (7 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (7 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (7 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends