ഗുരുവായൂർ ക്ഷേത്രോത്സവം ത്തോടനുബന്ധിച്ച് ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ദർശന നിയന്ത്രണം ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പുലർച്ചെ നാല് മുതൽ പകൽ 11.30 വരെയാകും നിയന്ത്രണം
ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തിൽ പ്രവേശനം ഉണ്ടാവില്ല.ഈ വർഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറി മാർച്ച് ഒൻപതിന് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കുന്നതാണ്. 27ന് വെള്ളിയാഴ്ച രാവിലെ സഹസ്രകലശാഭിഷേകം, തുടർന്ന് ബ്രഹ്മകലശാഭിഷേകം എന്നിവയോടെ സമാപിക്കും.
മാർച്ച് മൂന്നിന് ചന്ദ്രഗ്രഹണമായതിനാൽ വൈകീട്ട് ആറ് മണിക്കും ക്ഷേത്ര നട അയടക്കുന്നതും 7.15ന് നടതുറന്ന് ക്ഷേത്രത്തിലെ ചടങ്ങുകുൾ ക്രമപ്രകാരം നടക്കുന്നതുമാണ്. അന്നേദിവസം അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവൽ എന്നി വഴിപാടുകൾ ശീട്ടാക്കുകയില്ല.
https://www.facebook.com/Malayalivartha






















