ആലപ്പുഴയിൽ കുത്തിയതോട് പള്ളിത്തോട് അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്, കേസെടുത്ത് അന്വേഷണം തുടങ്ങി

ആലപ്പുഴയിൽ കുത്തിയതോട് പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്.
രാധ (75)ആണ് മരിച്ചത്.അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ടത് . സംഭവത്തിൽ മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതാണ്.
"https://www.facebook.com/Malayalivartha























