കേരളത്തില്‍ വീണ്ടും തിമിംഗല ഛര്‍ദ്ദി കള്ളക്കടത്ത്; അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി അഞ്ചു പേർ അറസ്റ്റിൽ

മൂന്നാറിൽ അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി അഞ്ചു പേരെ മുന്നാറില്‍ വനം വകുപ്പ് പിടികൂടി. തമിഴ്‌നാട് ദിന്ധുക്കല്‍ ജില്ല വത്തല ഗുണ്ട് സ്വദേശിയായ മുരുകന്‍, രവികമാര്‍ തേനി ജില്ല വംശനാട് സ്വദേശിയായ വേല്‍മുരുകന്‍, പെരിയകുളം സ്വദേശി സേതു, മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് സ്വദേശിയായ സേതു എന്നിവരാണ് പിടിയിലായത്.
മുന്നാറിലെ ലോഡ്ജില്‍ വെച്ച് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കിലോ വരുന്ന ഇതിന് ഏതാണ്ട് 7.5 കോടി രൂപ വിലമതിക്കും. തിമിംഗലങ്ങളുടെ കുടലില്‍ ദഹനപ്രക്രിയയുമായി നടക്കുന്ന ചില പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന വിസര്‍ജ്യമാണ് ആംബര്‍ ഗ്രിസ്. വനം വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ എന്ന് റെയിഞ്ച് ഓഫീസര്‍ പറഞ്ഞു. കേരളത്തില്‍ ഇത് രണ്ടാം തവണയാണ് തിമിംഗല ഛര്‍ദി പിടികൂടുന്നത്. തൃശൂര്‍ ചേറ്റുവയില്‍ 30 കോടി വില വരുന്ന 19 കിലോ വരുന്ന ആംബര്‍ ഗ്രിസുമായി മൂന്ന് പേര്‍ ആഴ്ചകള്‍ക്ക് മുമ്ബ് പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha





















