മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

മുംബൈ പൈധുനിയിലെ ദൊകാഡിയ കുടുംബത്തിന്റെ ദുരൂഹമരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നഗരം. തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് നാലുപേർ മരിച്ച സംഭവം വെറുമൊരു ഭക്ഷ്യവിഷബാധയല്ലെന്നും, ആസൂത്രിതമായ കൊലപാതകമാണെന്നും സൂചിപ്പിക്കുന്ന ഞെട്ടിക്കുന്ന ഫോറൻസിക് തെളിവുകൾ പുറത്തുവന്നു. മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറമായതും ശരീരത്തിൽ മോർഫിന്റെ അംശം കണ്ടെത്തിയതും അന്വേഷണത്തെ 2019-ലെ ഒരു റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിലേക്ക് എത്തിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























