രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടങ്ങി.... ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു, ചോദ്യം ചെയ്യല്‍ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍, പ്രതികളെ ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്, ഇന്നലത്തെ മൊഴികളില്‍ പൊരുത്തക്കേടെന്ന് ക്രൈംബ്രാഞ്ച്, ഇതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍

രാവിലെ തന്നെ ചോദ്യം ചെയ്യലിനായി ദിലീപും മറ്റുള്ളവരും എത്തി. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് ഉദ്യോഗസ്ഥര്‍ ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഉള്‍പ്പെടെയാണിത്.
ഇപ്പോള്‍ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അഞ്ചു പ്രതികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ചോദ്യം ചെയ്യലില്‍ അതു വ്യക്തമാകുമെന്നുമുള്ള നിലപാടിയിലാണ് ക്രൈംബ്രാഞ്ച് സംഘം.
ദീലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്
"
https://www.facebook.com/Malayalivartha