ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി. ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി. പുതുക്കിയ ഉത്തരവ് പ്രകാരം ജൂണ്‍ 14 മുതല്‍ ജൂലൈ 21 വരെയാകും അവധി.
നടപടിയില്‍ പ്രതിഷേധവുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്ത്. പുതുക്കിയ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കിയതോടെ അവധിമാറ്റം അധ്യാപകരും വിദ്യാര്‍ത്ഥികളും അറിഞ്ഞത്. അധ്യാപകര്‍ ഇതിനകം തന്നെ കോണ്‍ഫറന്‍സുകള്‍, റിസര്‍ച്ച്, എഫ്ഡിപികള്‍ തുടങ്ങിയവയ്ക്കായി അപേക്ഷിച്ചു കഴിഞ്ഞെന്നാണ് അസോസിയേറ്റ് പ്രൊഫസറായ ആഭ ദേവ് പറയുന്നത്.
പലരും സ്വന്തം നാട്ടിലേക്ക് പോകുന്നത് വേനല്‍ക്കാല അവധിക്കാണ്. ഇതിനകം ട്രെയിന്‍, ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ മിക്കവരും ബുക്ക് ചെയ്തു. അവധിയിലെ പെട്ടെന്നുള്ള മാറ്റം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുമെന്നാണ് പരാതിയിലുള്ളത്.
"
https://www.facebook.com/Malayalivartha
























