പ്രളയകാലത്തും സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തത്തിലും രക്ഷാ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ഹേമന്ദ് രാജ് ഇപ്പോള്‍ മലയിടുക്കിലും.... മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനുശേഷം മലയിടുക്കില്‍നിന്ന് രക്ഷിച്ച ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് ഗവ. ആശുപത്രിയിലും ഒപ്പമുണ്ട് ഹേമന്ദ് രാജ്, അനങ്ങിയാല്‍ പോലും താഴെ വീഴുമെന്ന തിരച്ചറിവില്‍ രാത്രി ഉറങ്ങാതിരുന്നതും മാനസിക ധൈര്യവുമാണ് ബാബുവിന് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്താന്‍ തുണയായത്

പ്രളയകാലത്തും സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തത്തിലും രക്ഷാ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ഹേമന്ദ് രാജ് ഇപ്പോള്‍ മലയിടുക്കിലും.... മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനുശേഷം മലയിടുക്കില്‍നിന്ന് രക്ഷിച്ച ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് ഗവ. ആശുപത്രിയിലും ഒപ്പമുണ്ട് ഹേമന്ദ് രാജ്.
മഹാപ്രളയകാലത്ത് സ്വന്തം നാടിന്റെ രക്ഷയ്‌ക്കെത്തിയ സൈനികരില്‍ ലഫ്. കേണല്‍ ഹേമന്ദ് രാജുമുണ്ടായിരുന്നു. ഇപ്പോള്‍ മലമ്പുഴ ചെറാട് കൂര്‍മ്പാച്ചിമലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള സംഘത്തിലും ഈ ഓഫീസര്‍ മുന്നണിയിലുണ്ടായി. ഊട്ടിയിലെ കരസേനയുടെ മദ്രാസ് റെജിമെന്റില്‍ പരിശീലകനായ ഹേമന്ദ് രാജ് ഒട്ടേറെ തവണ രക്ഷാദൗത്യങ്ങളില്‍ പങ്കെടുത്ത് ശ്രദ്ധേയനായി.
2018-ലെ പ്രളയത്തില്‍ ചെങ്ങന്നൂര്‍, ആലപ്പുഴ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഈ സേവനത്തിന് 2019-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് അര്‍ഹനായി.
തൊട്ടടുത്ത വര്‍ഷം മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടിയപ്പോഴും രക്ഷാദൗത്യവുമായി ഹേമന്ദും സംഘവുമെത്തി. കഴിഞ്ഞവര്‍ഷം ചൈന്നെയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ദ് രാജായിരുന്നു. ഏറെക്കാലത്തിനു ശേഷമായിരുന്നു ഒരു മലയാളി ചെന്നൈയില്‍ പരേഡ് നയിക്കുന്നത്.ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സേനാസംഘം എത്തിയത്.
നാട്ടുകാരില്‍ ചിലരെ ഒപ്പംകൂട്ടി കരസേനാംഗങ്ങള്‍ മലകയറി. പാറയിടുക്കില്‍ നിന്നും സുരക്ഷ ബെല്‍റ്റിന്റെ സഹായത്തോടെ ബാബുവിനെ മലമുകളില്‍ എത്തിക്കുന്നതിന് മുമ്പ് ഇത്തരം രക്ഷദൗത്യങ്ങളില്‍ മികച്ച പരിശീലനം ലഭിച്ച ബാലയുടെയും ഒപ്പമുണ്ടായിരുന്നവരുടെ കൂട്ടായ പരിശ്രമവും അര്‍പ്പണമനോഭാവുമെല്ലാം തുണയായി. ഇത് സൈന്യത്തിലെ മദ്രാസ് റെജിമെന്റിന്റെ മാത്രം വിജയം അല്ല തുടക്കം മുതല്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെയും മറ്റ് ഇതരവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയുമെല്ലാം ഒരുമയോടുള്ള പ്രവര്‍ത്തനമാണ് വിജയം കണ്ടത്.
അനങ്ങിയാല്‍ പോലും താഴെ വീഴുമെന്ന തിരച്ചറിവില്‍ രാത്രി ഉറങ്ങാതിരുന്നതും മാനസിക ധൈര്യവുമാണ് ബാബുവിന് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്താന്‍ തുണയായത്. ശുഭാപ്തി വിശ്വാസവും മനോബലവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയില്‍ നിന്നും രക്ഷപെടാമെന്ന വലിയ സന്ദേശവും ഈ സംഭവം പകര്‍ന്നുനല്‍കുന്നു,
ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും അസ്ഥാനത്തായില്ല, ദൗത്യം വിജയിക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ തവളക്കുഴി മുത്തുച്ചിപ്പി വീട്ടില്‍ റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. രാജപ്പന്റയും സി.എസ്. ലതികാ ഭായിയുടെയും മകനാണ്. തവളക്കുഴിയില്‍ ദന്ത ക്ലിനിക്ക് നടത്തുന്ന കോഴിക്കോട് പയ്യോളി സ്വദേശി ഡോ. തീര്‍ഥയാണ് ഭാര്യ. അയാന്‍ ഹേമന്ദ് മകനാണ്.
ഏറ്റുമാനൂരിലുള്ള ഹേമന്ദ് രാജിന്റെ വീട്ടിലേക്ക് ഒട്ടേറെ പേരാണ് അഭിനന്ദനങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രി വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ ഹേമന്ദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
"
https://www.facebook.com/Malayalivartha






















