യുവേഫ ചാമ്പ്യൻസ് ലീഗ്... ലിവർപൂളിനെ പരാജയപ്പെടുത്തി പി.എസ്.വിയുടെ ജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിയെ നേരിടാനിറങ്ങിയ ലിവർപൂളിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 4-1 നാണ് ഡച്ച് ക്ലബായ പി.എസ്.വിയുടെ ജയം. 1953ന് ശേഷം ഇതാദ്യമായാണ് ലിവർപൂൾ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ വഴങ്ങി തോൽക്കുന്നത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ പി.എസ്.വി മുന്നിലെത്തുകയായിരുന്നു.
വാൻ ഡെയ്കിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽറ്റി ഇവാൻ പെരിസിച് ലക്ഷ്യം തെറ്റാതെ വലയിലെത്തിക്കുകയും ചെയ്തു.(1-0). 16ാം മിനിറ്റിൽ ഡൊമിനിക് സബോസലായിലൂടെ ലിവർപൂൾ ഒപ്പമെത്തി (1-1). പിന്നീട് ഗോളുകളൊന്നുമില്ലാതെ ആദ്യ പകുതി കടന്നുപോകുകയായിരുന്നു
രണ്ടാം പകുതിയുടെ 56ാം മിനിറ്റിൽ ഗുസ് ടിൽ പി.എസ്.വിക്ക് രണ്ടാം ഗോൾ നേടി. 73ാം മിനിറ്റിൽ വീണ്ടും ലീഡ് ഉയർത്തി പി.എസ്.വി ലിവർപൂളിനെ ഞെട്ടിച്ചു. 23 കാരനായ മൊറോക്കൻ താരം ചൗയിബ് ഡ്രിയൊയച്ചാണ് ഗോൾ നേടിയത്.
" f
https://www.facebook.com/Malayalivartha























