കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..

രാഹുൽ മാങ്കൂട്ടത്തിലിനെതീരെ വിമർശനങ്ങൾ ഉയരുമ്പോൾ രാഹുലിനെ പിന്തുണച്ചും നിരവധി പോസ്റ്റുകൾ നമ്മുക്ക് കാണാൻ സാധിക്കും .ലൈംഗികാരോപണം നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്. രാഹുലിന് എതിരെ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് പ്രിയങ്ക അനൂപ് തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പുരുഷ ദിനം ഉദ്ഘാടനം ചെയ്ത് പുരുഷന്മാര്‍ക്ക് അനുകൂലമായ പ്രസ്താവനയുമായി പ്രിയങ്ക രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു.
ഗര്‍ച്ഛിദ്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഹുലിന്റെയും പെണ്‍കുട്ടിയുടെയും ചാറ്റും ശബ്ദരേഖയും ഒക്കെ പുറത്തുവന്നിരുന്നു. നടി സീമ ജി നായര്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് വലിയ സൈബര്‍ ആക്രമണവും സീമയ്‌ക്കെതിരേ ഉണ്ടായി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രിയങ്കയും രാഹുലിന് അനുകൂലമായി തന്റെ നിലപാട് വ്യക്തമാക്കിയത്.രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല വേടനല്ല ഏതു പുരുഷനായാലും അവര്‍ക്ക് നീതി കിട്ടുന്നതു വരെ അവരുടെ കൂടെ നില്‍ക്കണം.
പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും. അതാരും കാണുന്നില്ലേ? എന്താ അത് സ്ത്രീയല്ലേ? ആ വിഷയം തീരുന്നത് വരെ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കണം. നമ്മുടെ വീട്ടിലും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകും. ഈ സൈബര്‍ ആക്രമണം നടത്തുന്നവരുടെ വീട്ടില്‍ അങ്ങനെയൊന്ന് ഉണ്ടാകട്ടെ, അപ്പോള്‍ എന്തായിരിക്കും പ്രതികരണം.തെറ്റ് ചെയ്യാത്ത ആളുകള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത്. അവര്‍ക്കും ഫാമിലി ഇല്ലേ.
അമ്മയും ഭാര്യയും ഒക്കെ സ്ത്രീകള്‍ അല്ലേ. മകന്‍ പീഡനത്തിന്റെ ആളാണെന്ന് അമ്മ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമം അവനവന് വരണം. കുറ്റം ചെയ്താല്‍ ആരാണേലും ശിക്ഷിക്കപ്പെടണം. അതിലൊരു മാറ്റവും ഇല്ല. അത് തെളിഞ്ഞ ശേഷം മാത്രം. അതിനു മുന്‍പ് അവരെ തേജവധം ചെയ്യാന്‍ സമ്മതിക്കില്ല. അതാണ് എന്റെ നിലപാട്.രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല ഏതൊരു പുരുഷന്‍ ആണെങ്കിലും അങ്ങോട്ട് വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചു കഴിയുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
സ്ത്രീകള്‍ നമ്പര്‍ കൊടുത്തിട്ടാണ് വിളിക്കുന്നത്. വാട്‌സ് ആപ്പില്‍ നമ്പര്‍ ബ്ലോക്ക് ചെയ്യാം. ഇത്രയും സാങ്കേതിക വിദ്യകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇങ്ങനെ പുരുഷന്മാരെ മാത്രം ഹൈലൈറ്റ് ചെയ്യുന്നത്. എപ്പോഴും ആണുങ്ങളെ പിന്തുണയ്ക്കുകയല്ല. തെളിവ് സഹിതം കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടണം - പ്രിയങ്ക കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha























