ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടന്നു

ഓഹരി വിപണിയിൽ സർവകാല റെക്കോർഡ്. വ്യാപാരത്തിന്റെ ആരംഭത്തിൽ സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടക്കുകയായിരുന്നു. നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 26,277 പോയിന്റാണ് മറികടന്നത്.
അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകൾ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയിൽ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിക്കുകയും ചെയ്തു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെൻസെക്‌സ് ആയിരത്തിലധികം പോയിന്റാണ് മുന്നേറിയത്.
ആഗോളവിപണികളിൽ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ ഏറെ സ്വാധീനിച്ചു.
https://www.facebook.com/Malayalivartha


























