രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..

രാഹുലിനെതിരെ ഉയർന്നു വന്നിരിക്കുന്ന ഈ ആരോപണങ്ങളിൽ എത്രത്തോളം സത്യമുണ്ട്..അഡ്വക്കേറ്റ് ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . സത്യങ്ങൾ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങൾ എന്നെന്നും സംരക്ഷിക്കപെടുകയും ഇല്ല. ഇനി ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. കേരളത്തിലെ പ്രിയപ്പെട്ടവരെ...
ലോകമെമ്പാടും ഉള്ള മലയാളികളെ.... നിങ്ങൾ കേട്ടതെല്ലാം വിശ്വസിക്കരുത്... കാരണം അതൊന്നും സത്യമല്ല.. വാർത്തകൾ സൃഷ്ടിക്കുക എന്ന് മാത്രമേ മാധ്യമങ്ങൾ ചെയ്യുന്നുള്ളൂ.. അതിൽ സത്യത്തിന്റെ കണിക ഉണ്ടോ എന്ന് നോക്കാൻ സൂക്ഷ്മ ദർശിനി വേണ്ടി വരും..ഞാൻ ദീപാ ജോസഫ്, ഡൽഹിയിൽ നിന്നും കുറിക്കുന്നു.. സുപ്രിം കോടതിയിൽ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭർത്താവ് മനോജ് മാത്യു. 21 വയസ്സുള്ള മകൻ ഉണ്ട്. നിയമം മാത്രമല്ല ജാമിയയിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ് ഗ്രേഡ്വേഷനും അതിൽ തന്നെ ഗവേഷണവും കഴിഞ്ഞ് അവാർഡ് പ്രതീക്ഷിക്കുന്നു.
ഇനി എന്തിനാണ് ഞാൻ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ... ചിലർക്ക് സംശയം... എന്റെ ഡിഗ്രി വ്യാജമാണോ? ഞാൻ കോടതിയിലേക്ക് തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീൽ ആക്കിയത്? അവർക്കു വേണ്ടിയാണു അവർക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ ചോദിച്ചാൽ മതി പറഞ്ഞു തരാം.. അറിയാൻ മേലാത്തവർക്കും മനഃപൂർവം എന്നെ എയറിൽ ആക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാൻ തിരിച്ചറിയുന്നു...
നീതി കിട്ടാതായാൽ നീ തീ ആകണം എന്നാണ് ഞാൻ പറയാറ്.. ഇന്നലെ ഞാൻ FB യിൽ ചോദിച്ചു ഞാൻ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..ആ സത്യം പറയാൻ ആഗ്രഹിക്കുന്നു...ഒരു അഭിഭാഷകൻ/ അഭിഭാഷക എന്നും സത്യത്തിന്റെ കാവലാൾ ആണ്. മറച്ചു വച്ച സത്യം തേടി അവർ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും.. എന്റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാൻ സത്യം വെളിപ്പെടുത്താൻ പോകുന്നു. മീഡിയ യിൽ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു. നന്ദനം സിനിമയിൽ നവ്യ പറയുന്നുണ്ട്..
ഞാൻ കണ്ടു.. ഞാൻ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്റെ ഫേസ്ബുക്കിലും വാർത്തകളിലും റേറ്റിംഗ് കൂട്ടാൻ പേരിന് ഒരു മാധ്യമ പ്രവർത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങൾ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ...സഹോദരി.. ആരെയാണ് നിങ്ങൾ ഇര എന്ന് പറയുന്നത്? ഇര എന്നാൽ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? സത്യത്തിൽ ഇര എന്നാൽ എന്താണെന്നു നിങ്ങള്ക്ക് അറിയുമോ? ഒരു യഥാർത്ഥ ഇരയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ..എന്നിങ്ങനെ കൃത്യമായി ആരെയൊക്കെയോ വിമർശിച്ചു കൊണ്ടാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത് .
https://www.facebook.com/Malayalivartha























