വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി INCOIS അറിയിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും INCOIS അറിയിച്ചു. അതേ സമയം, ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും നിലവിൽ സുനാമി സാധ്യതയില്ലെന്നും ജിയോഫിസിക്സ് ഏജൻസി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇന്‍ഡോനേഷ്യയിലെ സുമാത്രയിൽ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും മരണം 17 ആയി. ആറുപേരെ കാണാതായി. തുടർച്ചയായി പെയ്യുന്ന മഴയിൽ നദികൾ കരകവിഞ്ഞു. ചെളിയും പാറകളും കടപുഴകിയ മരങ്ങളും ഒഴുകിയെത്തി വടക്കൻ സുമാത്ര പ്രവിശ്യയിലെ ആറ് മേഖലകളിൽ ജനജീവിതം ദുസഹമായി. അതേ
സമയം രക്ഷാപ്രവർത്തനം താറുമാറായിരിക്കുകയാണ്. ദുരിതബാധിതപ്രദേശങ്ങളിൽ എത്തിച്ചേരാൻ രക്ഷാപ്രവർക്കുകർക്ക് സാധിക്കുന്നില്ല എന്നതും അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുന്നു. സിബോൾഗ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം ഉണ്ടായിരിക്കുന്നത്. ഇവിടെനിന്ന് ബുധനാഴ്‌ച അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സെൻട്രൽ തപനുലിയിൽ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. വെള്ളപ്പൊക്കത്തിൽ 2,000 വീടുകളും കെട്ടിടങ്ങളും വെള്ളത്തിലും ചളിയിലും മുങ്ങി.
https://www.facebook.com/Malayalivartha























