പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!! ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കൽ എന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ..

പത്മകുമാറിനെ ചോദ്യം ചെയ്യുമ്പോൾ ആരുടെ പേരാണ് പുറത്തുവരിക എന്ന ആകാക്ഷയിലാണ് ഇപ്പോൾ കേരളം . ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണം എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കലെന്ന് ബിജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പക്ഷെ പിടിക്കാന്‍ ധൈര്യമുള്ള ഓഫീസറുണ്ടോ?. ഈ കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്ന് ഞങ്ങള്‍ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ട്. പത്മകുമാറിനെ പുറത്താക്കാതെ സിപിഎം സംരക്ഷിക്കുന്നത് ഇതുമായി ബന്ധമുള്ള നേതാക്കളുടെ പേര് പുറത്തുവരും എന്നതിനാലാണെന്നും രാജീവ് ചന്ദ്രശേഖര്‍ കണ്ണൂരില്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മാത്രമേ പങ്കുള്ളുവെന്ന് പറയാന്‍ കഴിയില്ല. ഈ കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കുറ്റക്കാര്‍ ആരായാലും ജയിലില്‍ അടക്കണമെന്നുള്ളതാണ് രാജീവ് ചന്ദ്രശേഖറിന്റെയും ബിജെപിയുടെയും നിലപാട്
ശബരിമല സ്വര്‍ണ കൊള്ളയിൽ തന്ത്രിമാരുടെ മൊഴിയെടുക്കുന്നതിന് മുന്‍പ് കടകംപള്ളി സുരേന്ദ്രനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും മൊഴിനല്‍കിയിട്ടും കടകംപള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണം ആണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തിട്ട് വേണം മറ്റു നടപടികളിലേക്ക് പോകാനെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ കൊള്ള കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ. പത്മകുമാറിനെ പാര്‍ട്ടി പുറത്താക്കില്ല. പാര്‍ട്ടി പറഞ്ഞിട്ടാണ് പത്മകുമാര്‍ ഈ കള്ളത്തരമെല്ലാം കാണിച്ചത്. പത്മകുമാര്‍ പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. പിന്നെ എങ്ങനെ പുറത്താക്കും എന്നും സുരേന്ദ്രൻ ചോദിക്കുന്നു
പിണറായി സർക്കാർ കൊള്ളക്കാരുടെ സർക്കാർ ആണെന്ന് വി ഡി സതീശനും വിമർശനം ഉന്നയിച്ചിട്ടുണ്ട് . കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ ശബരിമലയിലെ തങ്കവിഗ്രഹം വരെ അടിച്ചുമാറ്റിയേനെയെന്നാണ് വി ഡി സതീശൻ പറയുന്നത് .കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ എന്ന് ശബരിമല സ്വർണ്ണ കൊളളയിലൂടെ അടിവരയിട്ടുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ. സ്വർണ്ണ കൊള്ളയിൽ കടകംപള്ളിയ്ക്ക് എന്ത് ബന്ധമെന്ന് താൻ തെളിയിക്കേണ്ട ആവശ്യമില്ല എന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രൻ ആണ് എന്നും വി ഡി സതീശൻ ആരോപിച്ചു.
ശബരിമലയിലെ കാര്യങ്ങൾ താൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും, ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായിരുന്ന എ.പത്മകുമാർ മൊഴി നൽകിയിട്ടുണ്ട് . സ്വർണപ്പാളി കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു. ശബരിമലയിലെ നിത്യസന്ദർശകനായിരുന്നു പോറ്റി. മറ്റുള്ള ഉദ്യോഗസ്ഥർക്കും പോറ്റിയെ പരിചയമുണ്ടായിരുന്നു. കൂട്ടായ തീരുമാനങ്ങളാണ് ശബരിമല വിഷയത്തിൽ എടുത്തതെന്നും മൊഴിയിലുണ്ട്. ഇന്ന് പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുമ്പോൾ ഇനി എന്തൊക്കെ പുറത്തുവരും എന്നു അറിയാനിരിക്കുന്നതേയുള്ളു .
ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രധാന സ്‌പോണ്‍സറാക്കാന്‍ കാരണം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സമ്മര്‍ദ്ദം കാരണമെന്ന മൊഴി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട് പത്മകുമാര്‍. ഇതിനായി ശുപാര്‍ശ കത്ത് അടക്കം നല്‍കിയെന്നാണ് പത്മകുമാര്‍ പറയുന്നത്. ഏറ്റുമാനൂര്‍ വിഗ്രഹ മോഷ്ടാവിനെ കണ്ടെത്താന്‍ സഹായിച്ച വെള്ളറട സ്വദേശിനിയ്ക്ക് വീടു വയ്ക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സറാക്കിയതും കടകംപള്ളിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എന്നാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിലെ മുഖ മണ്ഡപവും നടപന്തലും സ്‌പോണ്‍സര്‍ ചെയ്തതും പത്മകുമാര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആരെന്ന് ഇനിയും പ്രത്യേക അന്വേഷണ സംഘത്തിന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും മുരാരി ബാബുവിന്റേയും കസ്റ്റഡി 14 ദിവസത്തേക്ക കൂടി കോടതി നീട്ടിയിട്ടുണ്ട്.
പത്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി രണ്ടു ദിവസത്തേക്ക് എസ് .ഐ. ടി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം ഈഞ്ചക്കലിലുള്ള എസ്.ഐ.ടി. ആസ്ഥാനത്ത് എത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി. അതിന് ശേഷം കോടതിയില്‍ ഹാജരാക്കണം. ഈ സാഹചര്യത്തില്‍ ഇന്നലെ വൈകുന്നേരം പത്മകുമാറിനെ വിശദ ചോദ്യം ചെയ്യലിനാണ് വിധേയനാക്കിയത്. അതേസമയം പത്മകുമാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്വര്‍ണ്ണ പാളിയെല്ലാം പുറത്തേക്ക് കൊടുത്തു വിട്ടതെന്ന് തന്ത്രി പറഞ്ഞതായും സൂചനയുണ്ട്.
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മാത്രമേ പങ്കുള്ളുവെന്ന് പറയാന്‍ കഴിയില്ല. ഈ കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കുറ്റക്കാര്‍ ആരായാലും ജയിലില്‍ അടക്കണമെന്നുള്ളതാണ് ബിജെപിയുടെ നിലപാട്.
അമ്പലത്തില്‍ പോകുന്നവര്‍ വിശ്വാസികളായിട്ട് പോകണം, കൊള്ളക്കാരായിട്ട് പോകരുത്. ഇനിയിങ്ങനെ ഒരു കൊള്ള നടത്താന്‍ ആര്‍ക്കും ധൈര്യം തോന്നരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിക്കുന്നതില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് പങ്കുള്ളതായി പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്ത്രി പറഞ്ഞ കാര്യങ്ങളാണ് ബോര്‍ഡ് ചെയ്തതെന്ന സൂചനയാണ് പത്മകുമാര്‍ നല്‍കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍ എസ് എ ടിയുടെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണ്. ശബരിമലയില്‍ സ്പോണ്‍സര്‍ ആകാന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. ഗോള്‍ഡ് പ്ലേറ്റിംഗ് പ്രവൃത്തി സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.
കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്നതിനു മുന്‍പ് മുന്‍ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വര്‍ക്കുകള്‍ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ വിശദീകരിച്ചു. അതിനിടെ അന്വേഷണത്തിനു കൂടുതല്‍ സമയം തേടി പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ ഇടക്കാല അപേക്ഷ നല്‍കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണസംഘത്തിനു ഹൈക്കോടതി അനുവദിച്ച ആറാഴ്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. അടുത്ത മാസം മൂന്നിനു കേസ് പരിഗണിക്കാനിരിക്കേ അടുത്ത ഇടക്കാല റിപ്പോര്‍ട്ട് നിര്‍ണായകമാകും. മുന്‍മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണം നീങ്ങാനിടയുള്ള സാഹചര്യത്തിലാണു കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റു ബന്ധങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം. പത്മകുമാറിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. പോറ്റിക്കൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. പത്മകുമാര്‍ ഇക്കാര്യം നിഷേധിക്കുകയാണ്.
ഇതിനിടെ ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനനെതിരെ സ്വന്തം 'അമ്മ ഹൈക്കോടതിക്ക് മുന്നില്‍ എത്തിയിരിക്കയാണ് .കണ്ഠരര് മോഹനര്‍ പണവും കാറും തട്ടിയെടുത്തു എന്നാണ് അമ്മയുടെ പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കണ്ഠരര് മോഹനര്‍ നേരത്തെ തന്നെ വിവാദ നായകനാണ്. 2006ലെ ബ്ലാക്ക്‌മെയിലിംഗ് കേസിനെ തുടര്‍ന്ന് ശബരിമലയിലെ പൂജാദി കര്‍മ്മങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. തന്ത്രിയെ ഫ്‌ളാറ്റില്‍ എത്തിച്ച് സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഒരു സംഘം പണമടക്കം തട്ടിയെടുക്കുകയായിരുന്നു.
ഈ കേസില്‍ കോടതി തന്ത്രിയെ വെറുതെ വിടുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. അമ്മ ദേവകി അന്തര്‍ജനം മകനെതിരെ പരാതിയുമായി ഹൈക്കോടതിയില്‍ എത്തിയതോടെ ശബരിമല മുന്‍ തന്ത്രി വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. മകനും ഭാര്യയും ചേര്‍ന്ന് തന്റെ പണവും കാറുമടക്കം തട്ടിയെടുത്തുവെന്ന് അമ്മ പരാതിയില്‍ പറയുന്നു.
ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയില്‍ തന്റെയും ഭര്‍ത്താവിന്റെയും പേരിലുണ്ടായിരുന്ന ജോയിന്റ് അക്കൗണ്ട് മകന്‍ തന്നെ അറിയിക്കാതെ ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കണ്ഠരര് മോഹനരുടെ അച്ഛന്‍ മഹോശ്വരര് 2018ല്‍ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ശേഷം അ്ക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 41,63,115 രൂപയാണ് തട്ടിയെടുത്തതായി പരാതി.
രോഗിയായ തനിക്ക് ഇടപാടുകള്‍ക്ക് വേണ്ടി ബാങ്കില്‍ കയറി ഇറങ്ങാനുളള ആരോഗ്യം ഇല്ലായിരുന്നു. അതിനാല്‍ മകനെ ചുമതലപ്പെടുത്തി. ഈ സാഹചര്യം മുതലെടുത്താണ് പണം മാറ്റിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായും ആരോപണം ഉണ്ട്.
തന്റെ അറിവോ സമ്മതമോ ഇല്ലാതെ വീട് പൊളിച്ച് നീക്കിയെന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ച് വാങ്ങി മറ്റുളളവരുമായി ബന്ധപ്പെടുന്നത് തടഞ്ഞുവെന്നും ആക്ഷേപമുണ്ട്. അച്ഛന്‍ മഹേശ്വരര് മരണപ്പെട്ടപ്പോള്‍ തന്റെ പേരിലുളള സ്ഥലത്ത് സംസ്‌ക്കാരം നടത്താന്‍ കണ്ഠരര് മോഹനര്‍ അനുവദിച്ചില്ലെന്നും ആരോപിക്കപ്പെടുന്നു.
ഇക്കാര്യത്തില്‍ തിരുവനന്തപുരത്തെ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതി തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നും മാസം തോറും ചിലവിന് തരാന്‍ നിര്‍ദേശിക്കണം എന്നും ആവശ്യപ്പെട്ട് ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. നിലവില്‍ ദേവകി അന്തര്‍ജനം മകള്‍ക്കൊപ്പമാണ് താമസം.
ഇങ്ങനെനോക്കിയാൽ ശബരിമല ആകെ ചീഞ്ഞു നാറുകയാണ് . ഇപ്പോഴത്തെ തന്തൃയും മുൻ താന്ത്രിയുമെല്ലാം ഒന്നിനൊന്നു മെച്ചം . എല്ലാം ചക്കരക്കുടം കണ്ടപ്പോൾ കൈ നക്കുന്ന വിഭാഗം തന്നെ .ശബരിമലയില്‍ നടക്കാമെങ്കിൽ ഇതൊക്കെ വേറെ എവിടെയും ഇതു തന്നെ നടക്കാം ശബരിമലയില്‍ നടന്നത് വേറെ എവിടെയും ഇനി നടക്കാന്‍ പാടില്ല. അതുകൊണ്ടാണ് നല്ല അന്വേഷണം വേണമെന്ന് ബിജെപി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നതിലും കാര്യമുണ്ട് .
https://www.facebook.com/Malayalivartha























