വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന് ....

വനിതാ പ്രീമിയർ ലീഗിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലം ഇന്ന് നടക്കും. ഡൽഹിയിൽ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. 194 ഇന്ത്യൻ താരങ്ങളും 83 വിദേശ താരങ്ങളും ഉൾപ്പടെ ആകെ 277 കളിക്കാർ.
ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെയാണ്. അവസരം 50 ഇന്ത്യൻ താരങ്ങൾക്കും 23 വിദേശതാരങ്ങൾക്കും. ആറ് വിദേശ താരങ്ങൾ ഉൾപ്പെടെ പരമാവധി ടീമിലെത്തിക്കാനാവുക പതിനെട്ട് കളിക്കാരെ. പതിനഞ്ച് കോടി രൂപയാണ് ടീമുകളുടെ പരിധി.
പ്രധാനതാരങ്ങളെ നിലനിർത്തിയ ഡൽഹി ക്യാപിറ്റൽസിന് 5.70 കോടിരൂപയാണ് ബാക്കിയുള്ളത്. ഗുജറാത്ത് ജയന്റ്‌സിന് ഒൻപത് കോടി രൂപയും മുംബൈ ഇന്ത്യൻസിന് 5.75 കോടിരൂപയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 6.15 കോടിരൂപയും യു പി വാരിയേഴ്‌സിന് 14.5 കോടി രൂപയുമാണ് ബാക്കിയുള്ളത്.
ദീപ്തി ശർമ്മ, രേണുക സിംഗ്, സോഫി ഡിവൈൻ, സോഫി എക്ലെസ്റ്റോൺ, അലിസ്സ ഹീലി, അമേലിയ കെർ, മഗ് ലാനിംഗ്, ലോറ വോൾവാർഡ് ന്നിവർക്ക് 50ലക്ഷം രൂപയാണ് അടിസ്ഥാന വില.
അതേസമയം ആശ ശോഭന, സജന സജീവൻ, വിജെ ജോഷിത, നജ്ല നൗഷാദ്, പണവി ചന്ദ്രൻ, സലോനി എന്നിവരാണ് ലേലത്തിനുള്ള കേരള താരങ്ങൾ. റെയിൽവേയുടെ മലയാളിതാരം മിന്നു മണിയും താരലേല പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
"
https://www.facebook.com/Malayalivartha
























