സന്തോഷയാത്ര കണ്ണീര്‍യാത്രയായി.... വിവാഹത്തിന് മുമ്പ് വധുവിന് പുടവ കൊടുക്കല്‍ ചടങ്ങിന് പോയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞ് വരന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ മൂന്നു സ്ത്രീകള്‍ മുങ്ങിമരിച്ചു

സന്തോഷയാത്ര കണ്ണീര്‍യാത്രയായി.... വിവാഹത്തിന് മുമ്പ് വധുവിന് പുടവ കൊടുക്കല്‍ ചടങ്ങിന് പോയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞ് വരന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ മൂന്നു സ്ത്രീകള്‍ മുങ്ങിമരിച്ചു.
കാറിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ആയൂര്‍ ഇളമാട് അമ്പലമുക്ക് സ്വദേശികളായ കൃഷ്ണകൃപയില്‍ പ്രകാശിന്റെ ഭാര്യ ശ്രീജ (45), ശകുന്തള വിലാസത്തില്‍ രാജന്റെ ഭാര്യ ശകുന്തള (55), കാഞ്ഞിരത്തുംമൂട്ടില്‍ ഇന്ദിര (57) എന്നിവരാണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന അമ്പലമുക്ക് ഹാപ്പിവില്ലയില്‍ ശരത്ത് (36), മരിച്ച ഇന്ദിരയുടെ മകള്‍ ബിന്ദു (38), ബിന്ദുവിന്റെ മകന്‍ അലന്‍ (14), ഇളമാട് എ.കെ. ഭവനില്‍ അശ്വതി കൃഷ്ണന്‍ (27) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ ഒഴുക്കില്‍ കനാലിലെ പാലത്തിനടിയില്‍ കാര്‍ കുടുങ്ങി. ഉടന്‍ നാട്ടുകാരുള്‍പ്പെടെ കനാലിലേക്ക് ചാടി കാറിന്റെ ഗ്‌ളാസുകള്‍ പൊട്ടിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. വൈകാതെ ഫയര്‍ഫോഴ്‌സും എത്തി.
പാലത്തിനടിയില്‍ കുടുങ്ങിയില്ലായിരുന്നുവെങ്കില്‍ കാര്‍ ഒഴുകിപ്പോയി ദുരന്തത്തിന്റെ ആഘാതം കൂടുമായിരുന്നുവെന്ന് നാട്ടുകാര്‍ .അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ കരുവാറ്റ സിഗ്‌നലിന് സമീപമുള്ള കെ.ഐ.പിയുടെ മെയിന്‍ കനാലില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടം നടന്നത്.
ഇളമാട് അമ്പലമുക്ക് ഷാനു നിവാസില്‍ അമല്‍ഷാജിയുടെ വിവാഹത്തിന് മുന്നോടിയായി പുടവകൊടുക്കല്‍ ചടങ്ങിന് വധൂഗൃഹമായ ഹരിപ്പാട്ടേക്ക് പോയ അഞ്ച് വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്.
ശ്രീജയെയും ശകുന്തളയെയും കരയ്‌ക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഒഴുക്കില്‍പ്പെട്ട ഇന്ദിരയെ ഒന്നര കിലോമീറ്റര്‍ അകലെ അമ്മകണ്ടകര ഭാഗത്തുനിന്ന് മൂന്നുമണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.
അമല്‍ഷാജിയുടേതാണ് കാര്‍. അമലും മാതാപിതാക്കളും സഞ്ചരിച്ച കാര്‍ പിന്നിലായതിനാല്‍ മറ്റ് വാഹനങ്ങള്‍ അടൂര്‍ ബൈപ്പാസില്‍ കാത്തുകിടക്കുകയായിരുന്നു. അവര്‍ എത്തുന്നതുകണ്ട് മുന്നോട്ടെടുത്ത കാര്‍ നിയന്ത്രണം വിട്ട് ഹോളിക്രോസ് ഭാഗത്തെ സിഗ്‌നല്‍ ലൈറ്റുകള്‍ക്കിടയിലൂടെ കനാല്‍ കരയിലേക്കുള്ള ഇടറോഡിലേക്ക് പോയി കനാലിലേക്ക് മറിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















