കീവ് നഗരത്തിലേക്ക് നടന്നു നീങ്ങി റഷ്യൻ സേന; മുഖ്യ പാത വിട്ട് അവർ വനങ്ങളിലൂടെയും ചെറുപാതകളിലൂടെയുമാണ് കീവിലേക്ക് എത്തുന്നത്; സിറിയൻ ചാവേറുകളും കിടങ്ങുകളും സജ്ജമാക്കി യുക്രൈൻ; ചാരമാക്കൽ തുടങ്ങി

അതിഭയാനകമായ യുദ്ധത്തിലേക്ക് കീവ് പോകുകയാണ്. കീവ് നഗരത്തിനു പുറത്ത് വെറും 5 മൈലിന് അരികിൽ റഷ്യൻ സേന എത്തിയിരിക്കുകയാണ്. മുഖ്യ പാത വിട്ട് അവർ വനങ്ങളിലൂടെയും ചെറുപാതകളിലൂടെയുമാണ് കീവിലേക്ക് എത്തുന്നത്. രാജ്യസ്നേഹം എന്ന ഒറ്റക്കാരണത്താൽ റഷ്യൻ സേനയെ തടഞ്ഞുനിർത്താൻ ആകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
റഷ്യൻ സേനയെ പരമാവധി തടഞ്ഞുനിർത്താൻ ഉക്രൈൻ ശ്രമിക്കുന്നുണ്ട്. 35 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തലസ്ഥാനമാണ് കീവ്. 20 ലക്ഷത്തോളം ആൾക്കാർ വീടു വിട്ടു ഓടിപ്പോയി എന്നും കണക്കുകൾ പുറത്തു വരുന്നു. ഓടിപ്പോയവരിൽ മിക്കവരും കീവി ലേക്ക് മടങ്ങി എത്തുന്നുണ്ട്.
സേനയുടെ പുനർവിന്യാസം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മരിയ പോളിൽ പയറ്റിയ അതേ പദ്ധതി തന്നെ കീവിലും പറ്റുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഏറ്റവും പ്രാകൃതമായ തന്ത്രം തന്നെയാണ് അവലംബിക്കുന്നത്. രാസായുധ പ്രവർത്തനം റഷ്യ നടത്തുമോ എന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്. കീവിലെ ജനങ്ങൾ അസാധാരണമായ ചെറുത്തുനിൽപ്പാണ് നടത്തുന്നത്.
വഴിയിലൊക്കെ ബാരിക്കേഡുകൾ ഉയർത്തിയിട്ടുണ്ട്. തങ്ങളാൽ കഴിയുന്ന സകല തയ്യാറെടുപ്പു നടത്തുകയാണ്. പാതയോരങ്ങളിൽ നെടുനീളൻ കിടങ്ങുകൾ ഒക്കെ സജ്ജ്‌മാക്കിയിട്ടുണ്ട്. വമ്പൻ ഓപ്പറേഷനായി പുടിൻ കീവിലേക്ക് അയച്ചത് തന്റെ വിശ്വസ്തനായ കമ്മാൻഡറെ കഴിഞ്ഞ ദിവസം വധിച്ചിരുന്നു .
ആ കമ്മാൻഡറെയാണ് കഴിഞ്ഞ ദിവസം യുക്രൈൻ കൊലപ്പെടുത്തിയത്. റഷ്യൻ പ്രസിഡണ്ട് പുടിൻ ഇന്നലെ കോപിതനായി എന്നും സൈനികരെ ശകാരിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എത്രയും പെട്ടെന്ന് കീവ്പിടിച്ചടക്കാനുള്ള അന്ത്യശാസനം പുടിൻ നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















