സിപ്സി ചില്ലറക്കാരിയല്ല,വയസ്സ് മുപ്പത്തിയെട്ട് പൂർത്തിയായിട്ടുള്ളൂ..ഏറെനാളായി കാമുകൻ ബിനോയ്ക്കൊപ്പം ഒരുമിച്ച് താമസം, മോഷണം, ലഹരിക്കേസുകൾ അടക്കം പല കേസുകളിലും പ്രതി, തന്നെക്കാൾ പ്രായക്കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാൻ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല, കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ പൊലീസിനുനേരെ പൂരപ്പാട്ട്...!

കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ മുത്തശ്ശി സിപ്സിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അങ്കമാലി സ്വദേശിനിയായ സിപ്‌സി വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് തിരുവനന്തപുരം പൊലീസ് എത്തി വളഞ്ഞിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയായ പെൺകുഞ്ഞ് തന്റെതാണെന്ന് പറഞ്ഞ് കാമുകനായ ബിനോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്. തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്നും അതിനുള്ള ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്ന് ബിനോയിക്ക് അറിയാമെന്നും സിപ്സി പറഞ്ഞു.
കൂടാതെ മാധ്യമങ്ങളും പൊലീസും പറയുന്നത് പോലെ തനിക്ക് 50 വയസ്സില്ല എന്നും 38 വയസ്സ് പൂർത്തിയായിട്ടുള്ളൂ എന്നും അവർ വ്യക്തമാക്കി. കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ പിതാവിനും സിപ്സിക്കും എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവർ ഇക്കാര്യം പറഞ്ഞത്.
കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ഇവർ പൊലീസിനുനേരെ അസഭ്യവർഷം നടത്തുകയുണ്ടായി. സിപ്‌സിയുടെ കാമുകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒന്നരവയസുകാരിയുടെ പിതാവും സിപ്‌സിയുടെ മകനുമായ സജീവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കുഞ്ഞിന്റെ അച്ഛൻ സജീവ്, മുത്തശ്ശി സിപ്‌സി എന്നിവർക്കെതിരേ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ ബീമാപള്ളി പരിസരത്തുനിന്നാണ് സിപ്‌സിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു.
രാവിലെയാണ് വേഷം മാറി ബീമാപള്ളി പരിസരത്ത് എത്തിയത്.പൂന്തുറ ഭാഗത്ത് സിപ്‌സിയുടെ ഒരു സുഹൃത്ത് താമസിക്കുന്നുണ്ട്. ഈ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ബീമാപള്ളി ഭാഗത്ത് എത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽവെച്ച് ഒന്നരവയസ്സുകാരി നോറ മരിയയെ വെള്ളത്തിൽ മുക്കിക്കൊന്നത്. സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയി ഡിക്രൂസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്‌സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി.
സിപ്‌സിയും ബിനോയിയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. നേരത്തെ മോഷണം, ലഹരിക്കേസുകൾ അടക്കം പല കേസുകളിലും പ്രതിയാണ് സിപ്‌സി. തന്നെക്കാൾ പ്രായക്കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാൻ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല. ഒഴിവാക്കാൻ ശ്രമിച്ചതോടെ ബിനോയിക്കെതിരേ സിപ്‌സി പരാതിയും നൽകി. മാത്രമല്ല, കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി ബിനോയിയുടെ കുഞ്ഞാണെന്നും സിപ്‌സി പലരോടും പറഞ്ഞിരുന്നു.
ഈ പ്രശ്‌നങ്ങളെല്ലാമാണ് കുഞ്ഞിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബിനോയി പൊലീസിനോട് പറഞ്ഞിട്ടുള്ളത്.സംഭവത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്. കുട്ടികൾക്ക് മാതാപിതാക്കളുള്ളപ്പോൾ ഇവരുടെ സംരക്ഷണം മുത്തശ്ശിയുടെ കൈകളിൽ എങ്ങനെ എത്തിയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















