മിനിമം ചാര്‍ജ് 12 രൂപയാക്കണം; സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യമാണ് ബസുടമകള്‍ ഉയര്‍ത്തുന്നത്. സര്‍ക്കാരിന് മുമ്ബില്‍ വെച്ച ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെന്നും സാമ്ബത്തികമായി തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ് സ്വകാര്യ ബസ് മേഖലയെന്നും ബസുടമകള്‍ പറഞ്ഞു. മാര്‍ച്ച് 31 നുള്ളില്‍ ബസ് ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ചെയ്യുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുളളത്. ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെ കുറിച്ച് ധനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ബജറ്റിലെ അവഗണനയില്‍ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഈ വ്യവസായത്തെ കാണാത്തതെന്നും ബസുടമകള്‍ ചോദിച്ചു.
പ്രൈവറ്റ് ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായിക്കണം. നാല് മാസമായി വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെടുന്നു. എന്നാല്‍ ഇതുവരെയുളള ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും ബസുടമകള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയാക്കി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമര പ്രഖ്യാപനം മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ സമര തിയ്യതി പ്രഖ്യാപിക്കുമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
https://www.facebook.com/Malayalivartha






















