മാധ്യമങ്ങളും പൊലീസും പറയുന്നത് പോലെ അൻപത് വയസില്ല, 38 വയസ്സ് പൂര്‍ത്തിയായിട്ടുള്ളൂ; തനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ല അതിനുള്ള ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്, പെണ്‍കുഞ്ഞ് തന്റെതാണെന്ന് പറഞ്ഞ് കാമുകനായ ബിനോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപ്സി, : കുഞ്ഞിന്റെ അച്ഛന്‍ സജീവ്, മുത്തശ്ശി സിപ്‌സി എന്നിവര്‍ക്കെതിരേ കേസെടുത്തത് ബാലനീതി വകുപ്പ് പ്രകാരം

ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ സിപിസിയെ ഇന്നായിരുന്നു അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയായ പെണ്‍കുഞ്ഞ് തന്റെതാണെന്ന് പറഞ്ഞ് കാമുകനായ ബിനോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപ്സി. തനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്നും അതിനുള്ള ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്ന് ബിനോയിക്ക് അറിയാമെന്നാണ് സിപിസിയുടെ വാക്കുകൾ.
കൂടാതെ മാധ്യമങ്ങളും പൊലീസും പറയുന്നത് പോലെ തനിക്ക് 50 വയസ്സില്ലാ എന്നും 38 വയസ്സ് പൂര്‍ത്തിയായിട്ടുള്ളൂ എന്നും അവര്‍ പറയുകയും ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ പിതാവിനും സിപ്സിക്കും എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ ആയിരുന്നു ഇവർ ഇക്കാര്യം പറഞ്ഞത്.
അങ്കമാലി സ്വദേശിനിയായ സിപ്സിയെ തിരുവനന്തപുരം പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ സിപ്സി, തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിച്ച ശേഷം ശനിയാഴ്ച രാവിലെ ബീമാപള്ളിയിലേക്ക് പോയി. ഇവര്‍ വേഷംമാറി ഇവിടെ എത്തിയ വിവരം അറിഞ്ഞ പൂന്തുറ പൊലീസ് എത്തി പിടികൂടുകയായിരുന്നു. പൂന്തുറയില്‍ സിപ്സിയുടെ ഒരു സുഹൃത്തുണ്ട്. ഈ സുഹൃത്തുവഴിയാണ് ഇവര്‍ പൂന്തുറയിലെത്തിയതെന്നാണ് വിവരം. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സിപ്സിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനായ സജീവിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കുഞ്ഞിന്റെ അച്ഛന്‍ സജീവ്, മുത്തശ്ശി സിപ്‌സി എന്നിവര്‍ക്കെതിരേ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഒന്നരവയസ്സുകാരി നോറ മരിയയെ വെള്ളത്തില്‍ മുക്കിക്കൊന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകന്‍ ജോണ്‍ ബിനോയി ഡിക്രൂസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്‌സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി.
സിപ്‌സിയും ബിനോയിയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. നേരത്തെ മോഷണം, ലഹരിക്കേസുകള്‍ അടക്കം പല കേസുകളിലും പ്രതിയാണ് സിപ്‌സി. അടുപ്പത്തിലായിരുന്ന ബിനോയിയും സിപ്‌സിയും പലതവണ വഴക്കിട്ടിരുന്നു. തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാന്‍ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല. ഒഴിവാക്കാന്‍ ശ്രമിച്ചതോടെ ബിനോയിക്കെതിരേ സിപ്‌സി പരാതിയും നല്‍കി. മാത്രമല്ല, കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി ബിനോയിയുടെ കുഞ്ഞാണെന്നും സിപ്‌സി പലരോടും പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാമാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബിനോയി പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
കലൂരിലെ ഹോട്ടല്‍ മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ സിപ്സിക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തത് കഴിഞ്ഞ ദിവസമായിരുന്നു. കൊലപാതകത്തില്‍ സിപ്സിക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.
സിപ്‌സി, തന്നെ ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ ഒപ്പം കൊണ്ടുപോയതെന്നാണ് അമ്മ ഡിക്‌സിയുടെ ആരോപണം. കുഞ്ഞിന്റെ പിതാവും സിപ്‌സിയുടെ മകനുമായ പാറക്കടവ് കൊടുശ്ശേരി സ്വദേശി സജീവന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. താന്‍ ദുബായില്‍നിന്ന് നാട്ടിലേക്ക് വരുമെന്നറിഞ്ഞ് ഭര്‍ത്താവ് ഭീഷണിസന്ദേശം അയച്ചിരുന്നെന്ന് കുഞ്ഞിന്റെ അമ്മ ഡിക്‌സി പറയുന്നുണ്ട്.
സിപ്സിയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസ് റിമാന്‍ഡിലാണ്. അങ്കമാലി പാറക്കടവ് കോടുശേരി മനന്താനത്തുവീട്ടില്‍ സജീവിന്റെയും ഡിക്സിയുടെയും ഇളയ മകള്‍ ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള നോറ മരിയയെ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ജോണ്‍ ബിനോയ് ഡിക്രൂസ് വെള്ളത്തില്‍ മുക്കിക്കൊന്നത്. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീര്‍ക്കാനാണ് ഒന്നര വയസ്സുകാരി നോറയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോണ്‍ ബിനോയ് ഡിക്രൂസ് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha






















