എന്റെ യുക്തി മുസ്ലിങ്ങളെ വിദ്വേഷത്തോടെ കാണുക എന്നതും സംഘികള്‍ക്കു കുട പിടിക്കുക എന്നതുമല്ല മാനവിക പക്ഷത്ത് നിലകൊണ്ടു രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടിനനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതുമാണ്; എനിക്ക് വിലയിടാൻ ഞാൻ ഒരാളെയും എല്പ്പിച്ചിട്ടില്ലെന്ന് ആഞ്ഞടിച്ച് ജസ്‌ല മാടശേരി

എനിക്ക് വിലയിടാൻ ഞാൻ ഒരാളെയും എല്പ്പിച്ചിട്ടില്ലെന്ന് ആഞ്ഞടിച്ച് ജസ്‌ല മാടശേരി രംഗത്ത്. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ; ഒരു നാസ്തികന്റെ മെസ്സേജ് ആണ് നിങ്ങൾക്കൊക്കെ ഒരു വിലയുണ്ടായിരുന്നു നിങ്ങൾ കഴിഞ്ഞ ദിവസത്തെ നിലപാട് പറഞ്ഞതോടെ അതങ്ങു കുറഞ്ഞു എന്ന്. എനിക്ക് വിലയിടാൻ ഞാൻ ഒരാളെയും എല്പ്പിച്ചിട്ടില്ല.
എന്റെ യുക്തി മുസ്ലിങ്ങളെ വിദ്വേഷത്തോടെ കാണുക എന്നതും സംഘികള്‍ക്കു കുട പിടിക്കുക എന്നതുമല്ല മാനവിക പക്ഷത്ത് നിലകൊണ്ടു രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടിനനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതുമാണ് ..
അതുകൊണ്ടു മതവിമർശനം ഞാൻ നടത്തും .. പക്ഷെ വർഗീയ വിദ്വേഷത്തിന് എന്നെ കിട്ടില്ല. NB : ഉരുണ്ടു വീഴാതെ നോക്കണം വാനര ജന്മം.ചില നാസ്തിക മോർച്ചകളെ വിമർശിച്ചാൽ പൊള്ളുന്നത് സംഘികൾക്കാണല്ലോ പറയാനുള്ളത് പറയും .. അതിനിനി എന്തൊക്കെ ചാപ്പകളെറിഞ്ഞിട്ടും കാര്യമില്ല .. ഈ തീ ആളിക്കത്തിക്കാൻ എന്നെ നോക്കണ്ട.
https://www.facebook.com/Malayalivartha